Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജല^വൈദ്യുതി ബില്ലിന്​...

ജല^വൈദ്യുതി ബില്ലിന്​ അഞ്ച്​ ശതമാനം വാറ്റ്​

text_fields
bookmark_border
vat
cancel

അബൂദബി: ജനുവരി ഒന്ന്​ മുതൽ യു.എ.ഇയിൽ ജല^വൈദ്യുതി ബില്ലിന്​ അഞ്ച്​ ശതമാനം മൂല്യവർധിതനികുതി (വാറ്റ്​) ഇൗടാക്കും. ഫെഡറൽ നികുതി അതോറിറ്റിയുടെ (എഫ്​.ടി.എ) വെബ്​സൈറ്റിൽ വൈദ്യുതിയും ജലവും വിതരണം ചെയ്യപ്പെടുന്ന ഉൽപന്നമായാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. അതിനാൽ രണ്ടി​​െൻറയും ഉപയോഗത്തിന്​ യു.എ.ഇ നടപ്പാക്കുന്ന നിരക്കായ അഞ്ച്​ ശതമാനം വാറ്റ്​  ബാധകമായിരിക്കും.

വാറ്റ്​ പ്രാബല്യത്തിലാകാൻ 35ഒാളം ബിസിനസ്​ ദിനങ്ങൾ മാത്രം ബാക്കിയിരിക്കെ ഫെഡറൽ ടാക്​സ്​ അതോറിറ്റി (എഫ്​.ടി.എ)  അന്തിമ വിശദാംശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്​. ഇതു സംബന്ധിച്ച പ്രസ​േൻറഷൻ കഴിഞ്ഞ ദിവസം എഫ്​.ടി.എ ദുബൈയിൽ അവതരിപ്പിക്കുകയും ചെയ്​തു. ഏതൊക്കെ ഉൽപന്നങ്ങളും സേവനങ്ങളും നികുതിയുടെ പരിധിയിൽ വരുമെന്നും ഏതിനൊക്കെ നികുതി ഇളവ്​ ലഭിക്കുമെന്നുമുള്ള പൂർണ വിവരമാണ്​ അതോറിറ്റി ലഭ്യമാക്കിയത്​. 
പെട്രോൾ, ഡീസൽ, കാറുകൾ, വസ്​ത്രങ്ങൾ, ഇലക്​ട്രോണിക്​സ്​ ഉപകരണങ്ങൾ തുടങ്ങിയവ വാറ്റി​​െൻറ പരിധിയിൽ വരും. ഒാൺലൈൻ ​വിൽപന നടത്തുന്നവരും വിൽപന വസ്​തുക്കൾക്ക്​ വാറ്റ്​ ബാധകമാകുന്നുണ്ടെന്ന്​ ഉറപ്പാക്കണം. 

സർക്കാർ പാഠ്യക്രമത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ട്യൂഷൻ ഫീസിന്​ പൂജ്യം ശതമാനമാണ്​ വാറ്റ്​. അതേസമയം സ്​കൂൾ യൂനിഫോമുകൾക്ക്​ അഞ്ച്​ ശതമാനം വാറ്റ്​ ബാധകമാണ്​. വാറ്റ്​ ​പ്രാബല്യത്തിലാകുന്നതോടെ ജീവിതച്ചെലവ്​ 2.5 ശതമാനം വർധിക്കുമെന്നാണ്​ സാമ്പത്തിക വിദഗ്​ധർ ചൂണ്ടിക്കാണിക്കുന്നത്​. 2017 മാർച്ച്​ മധ്യത്തിലാണ്​ യു.എ.ഇയിൽ അഞ്ച്​ ശതമാനം മൂല്യവർധിത നികുതി (വാറ്റ്​) ഏർപ്പെടുത്തി ഫെഡറൽ നാഷനൽ കൗൺസിൽ  കരട്​ നിയമം പുറപ്പെടുവിച്ചത്​. 
വാറ്റ്​ ബാധകമായ ഉൽപന്നങ്ങളോ സേവനങ്ങളോ ലഭ്യമാക്കുന്ന 3.7 ലക്ഷം ദിർഹവും അതിന്​ മുകളിലും വാർഷിക വരുമാനമുള്ള എല്ലാ സ്വകാര്യ കമ്പനികളും നികുതി അടക്കേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vatgulf newsmalayalam newswater-electricity bill
News Summary - Five Percentage vat for water-electricity bill
Next Story