അഞ്ച് വർഷം: പിടികൂടിയത് 930 കോടി ദിർഹമിെൻറ വ്യാജ ഉൽപന്നങ്ങൾ
text_fieldsദുബൈ: അഞ്ച് വർഷത്തിനിടെ ദുബൈ പൊലീസിെൻറ സാമ്പത്തിക കുറ്റകൃത്യവിരുദ്ധ സംഘം പിടിച്ചെടുത്തത് 930 കോടി ദിർഹമിെൻറ വ്യാജ ഉൽപന്നങ്ങൾ.ഈ കാലയളവിൽ 2235 സാമ്പത്തിക കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തതായി ദുബൈ പൊലീസ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻസ് ജനറൽ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സാലിം അൽ ജല്ലഫ് പറഞ്ഞു.
ഈ വർഷം വ്യാജ ഉൽപന്ന വിരുദ്ധ വിഭാഗത്തിെൻറ നേതൃത്വത്തിൽ 315 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആൻഡി ഫ്രോഡ് സെക്ഷൻ, ആൻഡി കൊമേഴ്സ്യൽ ഫ്രോഡ് സെക്ഷൻ, പ്രൈവസി സെക്ഷൻ എന്നിവയുടെ കീഴിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്. 394 പ്രതികളെ പിടികൂടുകയും 173 കോടി ദിർഹമിെൻറ ഉൽപന്നങ്ങൾ കണ്ടെടുക്കുകയും ചെയ്തു. വ്യാജ ഉൽപന്നങ്ങൾ കണ്ടെത്തുന്നതിനായി വിവിധ ബ്രാൻഡുകളുമായുള്ള കൂടിക്കാഴ്ചകൾ നിരന്തരം നടക്കുന്നുണ്ടെന്ന് അൽ ജല്ലഫ് പറഞ്ഞു.
സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ദുബൈ െപാലീസെടുക്കുന്ന നടപടികൾ അന്താരാഷ്ട്ര ബ്രാൻഡുകൾക്ക് ദുബൈയിലുള്ള വിശ്വാസ്യത വർധിപ്പിക്കാൻ ഇടയാക്കിയെന്നും അൽ ജല്ലഫ് പറഞ്ഞു.സാമ്പത്തിക മേഖലയിൽ വിവിധ തരം തട്ടിപ്പുകളാണ് നടക്കുന്നതെന്ന് ആക്ടിങ് ഡയറക്ടർ കേണൽ ഒമർ ബിൻ ഹമ്മദ് പറഞ്ഞു. വഞ്ചന, വ്യാജ ഉൽപന്നം, നോട്ടിരട്ടിപ്പ്, ആഭിചാരം തുടങ്ങിയവയാണ് പ്രധാനമായും കണ്ടുവരുന്നവ. എമിറേറ്റിെൻറ വിപണികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമ്പത്തിക വികസന വകുപ്പ്, ദുബൈ കസ്റ്റംസ്, ലാൻഡ് ഡിപ്പാർട്ട്മെൻറ്, സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ, ടി.ആർ.എ, ഡി.എച്ച്.എ എന്നിവിടങ്ങളിലെ പങ്കാളികളുമായി സഹകരിച്ചാണ് പ്രവർത്തനം.
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്ന ഉദ്യോഗസ്ഥരുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് പങ്കാളികളുമായി ഏകോപിപ്പിച്ച് പരിശീലന ശിൽപശാലകൾ സംഘടിപ്പിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിന് ഡിപ്പാർട്ട്മെൻറ് മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.