പതാകദിനം: നവംബർ മൂന്നിന് ദേശീയ പതാക ഉയർത്താൻ ആഹ്വാനം
text_fieldsദുബൈ: ദേശീയ പതാക ദിനമായ നവംബർ മൂന്നിന് രാജ്യത്തുള്ളവരോട് പതാക ഉയർത്താൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ആഹ്വാനം. ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ യു.എ.ഇ പ്രസിഡൻറായി ചുമതലയേറ്റെടുത്തതിെൻറ ഓർമപുതുക്കിയാണ് 2013 മുതൽ എല്ലാ വർഷവും നവംബർ മൂന്നിന് പതാക ദിനം ആചരിക്കുന്നത്.
നമ്മുടെ ഐക്യത്തിെൻറയും പരമാധികാരത്തിെൻറയും അടയാളമാണ് യു.എ.ഇ ദേശീയ പതാകയെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. എല്ലാ സ്ഥാപനങ്ങളെയും മന്ത്രിമാരെയും സ്കൂളുകളെയും ജനങ്ങളെയും നവംബർ മൂന്നിന് രാവിലെ 11ന് പതാക ഉയർത്തുന്നതിനായി ക്ഷണിക്കുന്നു. ഇതുവഴി രാജ്യത്തിെൻറ ഐക്യം പ്രകടമാക്കാമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.