കുറഞ്ഞ നിരക്കിൽ ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി
text_fieldsഅബൂദബി: തലസ്ഥാന നഗരിയിൽ ഹംദാൻ സ്ട്രീറ്റിലെ അൽ സലാമ ആശുപത്രിക്കു സമീപത്തെ കെട്ടി ടത്തിൽ അണ്ടർഗ്രൗണ്ട് പാർക്കിങ് സൗകര്യത്തോടെ രണ്ട് ബെഡ് റൂം ഫ്ളാറ്റ് നൽകാമെന്ന ഉറപ്പിൽ ഒരു വർഷത്തെ വാടകയും ഡെപ്പോസിറ്റ് തുകയും കമ്മീഷനും ഈടാക്കി പാക്കിസ്താനി സംഘം കബളിപ്പിച്ചതായി പരാതി. അബൂദബിയിലെ ഒരു പ്രോപ്പർട്ടി മാനേജ്മെൻറ് എന്ന സ്ഥാപനത്തിെൻറ മറവിലായിരുന്നു തട്ടിപ്പ്. ഒരു വർഷത്തെ വാടകത്തുകയായ 56,000 ദിർഹമിനു പുറമെ 5,000 ദിർഹം ഡെപ്പോസിറ്റ് തുകയും 2,800 ദിർഹം ഏജൻസി കമ്മീഷനും ഉൾപ്പെടെ മൊത്തം 63,800 ദിർഹമിെൻറ ചെക്കാണ് കൊല്ലം മുണ്ടക്കൽ സരോജ് വീട്ടിൽ മുരളീധരെൻറ മകളും കോഴിക്കോട് സ്വദേശി ഷൈജു കളത്തിലിെൻറ ഭാര്യയുമായ കിരൻ ഷൈജുവിൽ നിന്ന് തട്ടിപ്പുസംഘം ഈ സ്ഥാപനത്തിൽ വെച്ച് കൈപ്പറ്റിയത്. പണം കൊടുത്തശേഷം വാടകക്കരാർ രജിസ്റ്റർ ചെയ്യാതെ ഒഴിഞ്ഞുമാറിയതോടെ യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് മുദ്ദസിർ ഹസ്സൻ എന്നയാളെ പിടികൂടി.
അബൂദബി അൽ മറിയ ഐലൻഡിലെ ലീഗൽ ഓഫീസിൽ ജോലി ചെയ്യുന്ന കിരന് ഒരു വർഷത്തെ തുക ഒന്നിച്ചടച്ചാൽ രണ്ട് അണ്ടർ ഗ്രൗണ്ട് പാർക്കിങോടെ ഫാളാറ്റിെൻറ വാടക കരാർ റജിസ്റ്റർ ചെയ്ത് കൈമാറാമെന്ന ഉറപ്പിലാണ് പണം വാങ്ങിയത്. കഴിഞ്ഞമാസം 23-ാം തിയതി ചൊവ്വാഴ്ച രാവിലെ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ മുദ്ദസിർ ഹസ്സൻ അന്നു വൈകീട്ട് ഫ്ലാറ്റിെൻറ വാടക കരാർ കൈമാറാമെന്ന ഉറപ്പിൽ കിരണിൽ നിന്ന് എമിറേറ്റ്സ് എൻ.ബി.എ.ഡി ബാങ്കിെൻറ ക്യാഷ് ചെക്ക് കൈപ്പറ്റി. അന്നുതന്നെ ബാങ്കിൽ ചെക്ക് നൽകി പണം പിൻവലിക്കുകയും ചെയ്തു. വൈകീട്ട് വാടക കരാർ നൽകിയതുമില്ല. കെട്ടിട ഉടമ സ്ഥലത്തില്ലെന്നും വ്യാഴാഴ്ച തരാമെന്നും അറിയിച്ചു കിരനെ മടക്കി. വ്യാഴാഴ്ചയും കരാർ നൽകിയില്ല. ഞായറാഴ്ച കിട്ടുമെന്നും അല്ലെങ്കിൽ പണം മടക്കിത്തരുമെന്നുമറിയിച്ചു. 28നു ആഗസ്റ്റ് ഒന്നിലെ ഡേറ്റിട്ട് ചെക്ക് നൽകിയത് കിരൻ സ്വീകരിച്ചില്ല. ഒന്നാം തിയതിവരെ കാത്തിരിക്കാനാവില്ലെന്നും ഇന്നത്തെ ഡേറ്റിൽ ചെക്കു തരണമെന്നും പറഞ്ഞപ്പോൾ സമ്മതിക്കാതെ വന്നപ്പോൾ പൊലീസിനെ വിളിച്ചു.
പൊലീസിെൻറ മുമ്പിൽ 29-ാം തിയതി മാറാനാവുന്ന ചെക്കു കൊടുത്തു. സ്ഥാപനത്തിെൻറ ജനറൽ മാനേജരായ മുനീർ ഹസ്സൻ ഗാദിർ അലി എന്നയാളുടെ പേരിലെ മഷ്രിഖ് ബാങ്കിെൻറ ചെക്കായിരുന്നു. അബൂദബി ഷാബിയ പൊലീസിെൻറ നിർദ്ദേശാനുസരണം ബാങ്കിൽ ചെക്ക് പിറ്റേന്ന് സമർപ്പിച്ചപ്പോൾ അക്കൗണ്ടിൽ പണമില്ലാതെ മടങ്ങി. ഷാബിയ പൊലീസിെൻറ നിർദ്ദേശ പ്രകാരം കിരൻ അബൂദബി കൊമേഴ്സ്യൽ കോടതിയിൽ പരാതി നൽകി. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പണം പിൻവലിച്ചശേഷം ഫോണിൽ ബന്ധപ്പെടാതെ ഒഴിഞ്ഞു മാറുകയാണ് തട്ടിപ്പുകാരുടെ രീതി. വേറെ വേറെ ഫോണുകളിലായിരുന്നു ഓരോ വ്യക്തികളുമായുള്ള ഇടപാടുകൾ.
മൊത്തം പതിഞ്ചോളം പേരിൽ നിന്ന് ഫ്ളാറ്റു രജിസ്റ്റർ ചെയ്തു തരാമെന്ന ഉറപ്പിൽ പണം ഈടാക്കിയതായി അറിയാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് കിരൻ ചൂണ്ടിക്കാട്ടുന്നത്.പണം പിൻവലിച്ചശേഷം ഫോണിൽ ബന്ധപ്പെടാതെ ഒഴിഞ്ഞു മാറി. വേറെ വേറെ ഫോണുകളിലായിരുന്നു ഓരോ വ്യക്തികളുമായുള്ള ഇടപാടുകൾ. ഫിലിപ്പീൻസ്, ഈജിപ്റ്റ്, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിലെ ആളുകളാണ് കബളിക്കപ്പെട്ടത്. മറ്റാരും ഇത്തരം കേസിൽ കുടുങ്ങാതിരിക്കാൻ ജാഗരൂകരാകണമെന്നാണ് കിരനും ഭർത്താവ് ഷൈജുവും ഉപദേശിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.