മംഗലാപുരം വിമാന ദുരന്തത്തിെൻറ പത്താം വാർഷികത്തിൽ കരിപ്പൂരിെൻറ നിലവിളി
text_fieldsഷാർജ: പ്രവാസിയുടെ മനസ്സിലെന്നും കനൽ അണയാതെ കിടക്കുന്ന മംഗലാപുരം വിമാനദുരന്തത്തിന് 10 വയസ്സും രണ്ടു മാസവും പിന്നിടുന്ന വേളയിൽ മലയാളിയുടെ മനസ്സിൽ തീരാനോവുണർത്തി കരിപ്പൂർ വിമാന ദുരന്തം. സന്തോഷത്തോടെ കുടുംബത്തോടൊപ്പം ചേരാൻ യാത്രപറഞ്ഞിറങ്ങിയ 158 പേരുടെ ജീവനാണ് മംഗലാപുരം ദുരന്തത്തിൽ അന്നു പൊലിഞ്ഞത്.
2010 മേയ് 22ന് രാവിലെ 6.07ന് മംഗലാപുരം ബാജ്പെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയുടെ അറ്റത്തുള്ള സിഗ്നൽ തൂണിൽ ഇടിച്ചു ചിറകൊടിഞ്ഞു സമീപത്തെ കൊക്കയിലേക്കു വീണു കത്തിയമർന്നത്.
വിമാനത്തിൽ 160 യാത്രികരും ആറു വിമാന ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. അതിൽ 158 പേരും വെന്തുമരിച്ചു. 58 പേർ മലയാളികളായിരുന്നു. രണ്ടു മലയാളികൾ അടക്കം എട്ടുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. കണ്ണൂർ സ്വദേശി മായിൻകുട്ടിയും കാസർകോട് സ്വദേശി കൃഷ്ണനുമാണ് രക്ഷപ്പെട്ടത്. മരിച്ചവരിൽ പലരേയും തിരിച്ചറിഞ്ഞില്ല. താമസസ്ഥലത്തുനിന്ന് സന്തോഷത്തോടെ യാത്രയാക്കിയവർ നൽകിയ സൂചനകളാണ് പല മൃതദേഹങ്ങളും തിരിച്ചറിയാൻ സഹായകമായത്. ദുരന്തത്തിന് വയസ്സ് പത്തായെങ്കിലും അന്ന് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇരകളുടെ കുടുംബങ്ങൾക്ക് പൂർണമായും നൽകാൻ എയർ ഇന്ത്യക്ക് ഇന്നും കഴിഞ്ഞിട്ടില്ല. പ്രവാസത്തിെൻറ മനസ്സിൽ ഇന്നും കത്തിത്തീർന്നിട്ടില്ല ആ വിമാനം, അതിനിടക്കാണ് ദുരിതപ്പെരുമഴ തീർത്ത് കരിപ്പൂർ വിമാനദുരന്തം എത്തിയത്. പ്രവാസഭൂമിയിൽനിന്ന് സന്തോഷത്തോടെ യാത്രയാക്കിയവർ ദുരന്തത്തിൽപ്പെട്ട വാർത്ത അറിഞ്ഞതുമുതൽ തകർന്നു തളർന്നിരിക്കുകയാണ് പ്രവാസലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.