യു.എ.ഇ വിമാനങ്ങൾ ഇന്ന് മുതൽ ഇന്ത്യയിലേക്ക് സർവീസ് നടത്തും
text_fieldsദുബൈ: ഞായറാഴ്ച മുതൽ ഇന്ത്യയിലേക്ക് വിമാന സർവീസ് പ്രഖ്യാപിച്ച് യു.എ.ഇ എയർലൈൻസുകൾ. എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ എന്നിവയാണ് സർവീസ് പ്രഖ്യാപിച്ചത്. യാത്രക്കാർക്ക് എയർലൈൻസ് കമ്പനികളുടെ വെബ്സൈറ്റ് വഴിയും ട്രാവൽ ഏജൻസികൾ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യയും യു.എ.ഇയും തമ്മിലുണ്ടാക്കിയ 15 ദിവസത്തെ കരാറിെൻറ അടിസ്ഥാനത്തിലാണ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്. ഇൗ മാസം 26 വരെയാണ് സർവീസ്. നേരത്തെ യു.എ.ഇയുടെ ചാർേട്ടഡ് വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തിയിരുന്നെങ്കിലും സ്വതന്ത്രമായി ബുക്കിങ് ആരംഭിക്കുന്നത് ആദ്യമായാണ്.
യാത്ര വിമാനങ്ങൾക്ക് ഇന്ത്യ അനുമതി നൽകിയിട്ടില്ലെങ്കിലും യാത്ര വിമാനങ്ങളുടെ രീതിയിൽ തന്നെയായിരിക്കും ഇതിെൻറ സർവീസ്. എന്നാൽ, ഇന്ത്യൻ പൗരൻമാർക്ക് മാത്രമാണ് യാത്ര അനുമതി. 900 ദിർഹം മുതലാണ് നിരക്ക്. കൊച്ചി, ബംഗളൂരു, ഡെൽഹി എന്നിവിടങ്ങളിലേക്ക് ദിവസവും രണ്ട് സർവീസാണ് എമിറേറ്റ്സ് പ്രഖ്യാപിച്ചത്. മുംബൈയിലേക്ക് രണ്ടും തിരുവനന്തപുരത്തേക്ക് ഒരു വിമാനവും ദിവസവും പറക്കും. ബംഗളൂരു, മുംബൈ സർവീസിന് സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിച്ചിട്ടില്ല.
ബുധനാഴ്ച മുതലാണ് ഇത്തിഹാദ് അബൂദബിയിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്. കൊച്ചി, ബംഗളൂരു, ചെന്നൈ, ദില്ലി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കാണ് സർവീസ്. കൊച്ചിയിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുണ്ടാവും. ഷാർജയിൽ നിന്ന് എയർ അറേബ്യ കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.