വിമാനസർവിസ് നിലക്കുന്നത് പ്രവാസികൾക്ക് തിരിച്ചടി
text_fieldsദുബൈ: സൗദി, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ ഖത്തറിലേക്കും ഖത്തർ എയർവേസ് തിരിച്ചുമുള്ള സർവിസുകളും നിർത്തിയത് പ്രവാസികൾ ഉൾപ്പെടെ നിരവധിപേരെ പ്രതികൂലമായി ബാധിക്കും. കേരളത്തിൽ നിന്നടക്കം നിരവധി പേരാണ് ഖത്തർ എയർവേസ് വഴി ഉംറക്ക് സൗദിയിലെത്തിയത്. സന്ദർശനവിസയിൽ വന്ന് തിരിച്ചുപോവാൻ ഒരുങ്ങിയവരുമുണ്ട്. ഇവരെല്ലാം വിവരമറിഞ്ഞതോടെ ആശയക്കുഴപ്പത്തിലാണ്. ഇൗ രാജ്യങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ നടത്തുന്ന നിരവധി മലയാളികളുണ്ട്. ഇവരുടെ യാത്രകളും അവതാളത്തിലാകും. വിമാന സർവിസ് നിർത്തുന്നത് ചരക്കു ഗതാഗതത്തെയും ബാധിക്കും.
എമിറേറ്റ്സ് എയർലൈൻ, ഇത്തിഹാദ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍, ഫ്ലൈ നാസ്, ഫ്ലൈ ദുബൈ തുടങ്ങിയ വിമാനകമ്പനികള്‍ ഖത്തറിലേക്ക് സര്‍വിസ് നടത്തില്ല. ഖത്തർ എയർേവസ് ഇൗ രാജ്യങ്ങളിലേക്ക് നിരവധി പ്രതിദിന സർവിസുകൾ നടത്തുന്നുണ്ട്. ഖത്തർ എയർവേസ് വഴി നാട്ടിലേക്ക് യാത്ര പുറപ്പെടാൻ ഒരുങ്ങിയവർ മറ്റ് വിമാനകമ്പനികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. യാത്രക്കാർക്ക് പകരംസംവിധാനമേർപ്പെടുത്തുമെന്നാണ് ഖത്തർ എയർവേസ് അറിയിച്ചിരിക്കുന്നത്. അവരുടെ യാത്രക്കാർ നേരേത്ത നിശ്ചയിച്ച സമയത്ത് വിമാനത്താവളത്തിലെത്തിയാൽ പകരം സംവിധാനം ഏർപ്പെടുത്തും. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരിച്ചുനൽകുമെന്ന് അറിയിച്ചതായി ട്രാവൽ ഏജൻറുമാർ അറിയിച്ചു. സൗദിയിൽ നിന്ന് കോഴിക്കോേട്ടക്ക് നേരിട്ട് വിമാനസർവിസ് ഇല്ലാത്തതിനാൽ മലബാറിൽ നിന്നുള്ള യാത്രക്കാരുടെ പ്രധാന ആശ്രയമാണ് ഖത്തർ എയർവേസ്. പെരുന്നാളും മധ്യവേനലവധിയും പ്രമാണിച്ച് നാട്ടിൽ പോകാൻ നേരേത്ത ടിക്കറ്റ് ബുക്ക് ചെയ്തവർ നിരവധിയാണ്. ഇവർ ഇനി പുതിയ ടിക്കറ്റിന് ശ്രമിക്കുേമ്പാഴുണ്ടാവുന്ന നിരക്കുവർധന വലിയ പ്രതിസന്ധി സൃഷ്ടിക്കും. ടിക്കറ്റ് ആദായനിരക്കിൽ ലഭ്യമാവുന്നതിനാണ് പലരും നേരേത്ത ബുക്ക് ചെയ്യുന്നത്.
ട്രാന്‍സിറ്റ് വിസ നിര്ത്തിെവക്കാനും സൗദി, ബഹ്റൈന്‍, യു.എ.ഇ തുടങ്ങിയ ജി.സി.സി രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. യു.എ.ഇയിലേക്ക് പ്രതിദിനം 29 സർവിസുകളാണ് ദോഹയിൽ നിന്ന് ഖത്തർ എയർവേസ് നടത്തിയിരുന്നത്. 160 ലേറെ രാജ്യങ്ങളിലേക്ക് സർവിസ് നടത്തുന്ന ഖത്തർ എയർവേസിനെ ആശ്രയിക്കുന്ന നിരവധിപേർ ഇനി മറ്റു കമ്പനികളിലേക്ക് മാറേണ്ടിവരും. ആറായിരത്തിലേറെ യാത്രക്കാരും ടൺകണക്കിന് ചരക്കുകളും ദിവസേന യു.എ.ഇ-ദോഹ റൂട്ടിൽ നീങ്ങിയിരുന്നതായി ഇൗ മേഖലയിലുള്ളവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.