ഉമ്മുൽഖുവൈനിലെ ‘സോവിയറ്റ് േപ്രത’ത്തിനരികിലേക്ക് പോകരുത്
text_fieldsഷാർജ: ഉമ്മുൽഖുവൈൻ–റാസൽഖൈമ റോഡായ അൽ ഇത്തിഹാദ് റോഡിലൂടെ സഞ്ചരിക്കുന്നവരുടെ കൗതുക കാഴ്ചയാണ് വഴിയിൽ ടയർ പഞ്ചറായി ദേഹമാസകലം പരസ്യം പതിച്ച് എല്ലും തോലുമായ നിലയിൽ കാണുന്ന വിമാനം. അതിെൻറ അടുത്ത് പോയി അകത്ത് കയറാനും സെൽഫിയെടുക്കാനും ശ്രമിക്കുന്നത് മലയാളികളുൾപ്പെടെയുള്ള സഞ്ചാരികളുടെ പതിവുമാണ്. എന്നാൽ ഇനി മുതൽ അതിന് ശ്രമിക്കരുത്. വിമാനത്തിന് സമീപത്ത് പോകുന്നതും ഫോട്ടോയെടുക്കുന്നതും അധികൃതർ വിലക്കിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോർഡുകളിൽ പരസ്യപ്പെടുത്തിയിട്ടുമുണ്ട്. നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ രഹസ്യ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അകലെ നിന്ന് വിമാനം കാണുന്നതിന് വിലക്കില്ല. റോഡോരത്ത് നിന്നാൽ സുഖമായി വിമാനം കാണാം. 1999ലാണ് ഇത് എയർഫീൽഡിൽ എത്തിയത്.
പക്ഷേ എന്തിനാണ് ഇത് ഇവിടെ എത്തിയെന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഇന്നും ലഭ്യമല്ല. ഇല്യൂഷിൻ ഐ.എൽ 76 എന്ന വിഭാഗത്തിൽപ്പെട്ട ചരക്കു വിമാനമാണ് വർഷങ്ങളായി ഇവിടെ കിടന്ന് ദ്രവിക്കുന്നത്. സോവിയറ്റ് യൂണിയെൻറ സുവർണ കാലത്തിെൻറ തെളിവുകൂടിയാണ് ഈ ചരക്ക് വിമാനം. പരുഷമായ പ്രദേശങ്ങളിലും ദുർഘട കാലാവസ്ഥയിലും ഇറങ്ങാനും പറക്കാനും ഇവക്കുള്ള കഴിവ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. 1975 ലാണ് സോവിയറ്റ് വായുസേന ഇത്തരം വിമാനങ്ങൾ രൂപകൽപ്പന ചെയ്തു ഉപയോഗിക്കാൻ ആരംഭിച്ചതെന്നാണ് ചരിത്രം. സോവിയറ്റ് യൂണിയൻ പൊളിഞ്ഞിട്ടും റഷ്യൻ എയർ ഫോഴ്സ് വിവിധ സേവനങ്ങൾക്ക് ഇത്തരം വിമാനങ്ങൾ ഉപയോഗിച്ചിരുന്നു. ഒരു വിമാനത്തിനെ പോസ്റ്റ്മോർട്ടം നടത്തി പഠിക്കാൻ താത്പര്യമുള്ളവർക്ക് പാകത്തിലായിട്ടുണ്ട് ഇന്ന് ഇതിെൻറ അവസ്ഥ. കോക്പീറ്റിൽ കിടന്നുറങ്ങുന്ന പൂച്ച, അടർന്ന് കിടക്കുന്ന സീലിങ്ങുകൾക്കുള്ളിൽ കൂട് വെച്ച പക്ഷികൾ, ചുവട്ടിൽ മയങ്ങുന്ന നായ തുടങ്ങിയവയാണ് വിമാനത്തിെൻറ കൂട്ടുകാരിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.