ആ വിമാനം നമ്മുടെ മനസിലിന്നും കത്തി തീർന്നിട്ടില്ല മംഗലാപുരം വിമാന ദുരന്തത്തിന് എട്ട് വയസ്
text_fieldsഷാർജ: എട്ടാണ്ട് പിന്നിടുമ്പോഴും മംഗലാപുരം വിമാന ദുരന്തത്തിെൻറ ആഘാതത്തിൽ നിന്ന് പ്രവാസി സമൂഹം മോചിതമായിട്ടില്ല. 166 പേരുമായി പറന്നുയർന്ന വിമാനത്തിൽ നിന്ന് രക്ഷപ്പെട്ടത് വെറും എട്ടുപേരായിരുന്നു. അതിൽ രണ്ട് പേർ മലയാളികൾ, അവരിരുപേരും ഇന്നും പ്രവാസികൾ. കണ്ണൂർ കറുമാത്തൂർ കെ.പി മായിൻകുട്ടിയും കാസർകോട് ഉദുമ സ്വദേശി കൃഷ്ണനുമാണ് ജീവിതം നീട്ടിക്കിട്ടിയവർ. മായിൻകുട്ടി ഉമ്മുൽഖുവൈനിലും കൃഷ്ണൻ ഖത്തറിലും ജോലി ചെയ്യുകയാണ്. ഉറ്റവരെ കാണാൻ കാത്തിരുന്നവരുടെ പ്രതീക്ഷകളിലേക്ക് തീഗോളങ്ങൾ പാഞ്ഞടുക്കുന്ന കാഴ്ച്ച ഇരുവരുടെയും മനസിൽ ഇന്നും ആളി കത്തുന്നു. 103 പുരുഷൻമാരും 32 സ്ത്രീകളും 23 കുട്ടികളും ഉൾപ്പെടെ 158 പേരാണ് ദുരന്തത്തിൽ മരിച്ചത്.
ജീവിച്ചിരിക്കുന്ന പ്രവാസികളോട് കാണിക്കുന്നതിലും കൂടിയ ചിറ്റമ്മ നയമാണ് എയർ ഇന്ത്യയും കേന്ദ്ര സർക്കാരും മരിച്ചവരുടെ ആശ്രിതരോട് കാണിച്ചതും കാണിച്ച് കൊണ്ടിരിക്കുന്നതും. വിമാനദുരന്തം നടന്നയുടൻ അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുൽ പട്ടേൽ മരിച്ചവരുടെ ആശ്രിതർക്ക് 2009ൽ ഇംഗ്ലണ്ടിലെ മോൺട്രിയയിൽ ഉണ്ടാക്കിയ മോൺട്രിയൽ കരാറിെൻറ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ഏകദേശം 75 ലക്ഷം രൂപയാണ് ലഭിക്കേണ്ടിയിരുന്നത്.
എന്നാൽ പിന്നീട് രംഗത്ത് വന്ന നാനാവതി കമ്മീഷൻ കളിച്ച നാടകത്തിൽ അന്താരാഷ്ട്ര ഉടമ്പടികൾ കാറ്റിൽ പറത്തുകയായിരുന്നുവെന്ന് മരിച്ചവരുടെ ഉറ്റവർ പരിതപിക്കുന്നു. നീതിക്കായ് അവർ ഇന്നും കോടതികൾ കയറി ഇറങ്ങുന്നു. വിമാന ദുരന്തം നടന്ന അതേ കർണാടകയിൽ ഒരു എം.എൽ.എക്ക് കൂറുമാറാൻ 100 കോടിയാണ് വിലപറഞ്ഞത് എന്നോർക്കണം. ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ആരംഭിച്ച വിമാനതാവള റൺവേയുടെ നീളം കൂട്ടലും മുടങ്ങി. ദുരന്തവാർഷികദിനം ഇക്കുറി കടന്ന് പോകുന്നത് റമദാൻ മാസത്തിലൂടെയാണ്, കൂട്ടുകാരുടെ വേർപാടിനു മുന്നിൽ പ്രാർഥന നിർഭരമാണ് പ്രാവസലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.