വിമാന നിരക്ക് കൊള്ള: കേന്ദ്രമന്ത്രി മുരളീധരന് നിവേദനം നല്കി
text_fieldsദുബൈ: തിരക്കുള്ള സമയങ്ങളിൽ ഇന്ത്യന്‍ വിമാന കമ്പനികള്‍ വന്‍ തോതില്‍ നിരക്ക് വര്‍ധി പ്പിക്കുന്നത് അവസാനിപ്പിക്കാന്‍ അടിയന്തിര നടപടി ഉൾപ്പെടെ പ്രവാസി സമൂഹം നേരിടുന ്ന പ്രശ്നങ്ങള്‍ക്ക് സത്വര പരിഹാരം തേടി കെ.എം.സി.സി നേതാക്കൾ കേന്ദ്ര വിദേശകാര്യ സഹമന ്ത്രി വി. മുരളീധരന് നിവേദനം നൽകി. യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് പുത്തൂര്‍ റഹ്മാെൻറ നേതൃത്വത്തിലാണ് പ്രതിനിധി സംഘം മന്ത്രിയെ കണ്ടത്. യു.എ.ഇയില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തൂക്കി ഫീസ് ഈടാക്കിയാണ് ഇപ്പോഴും കൊണ്ടു പോകുന്നതെന്നും മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.
പ്രവാസികള്‍ അവധിക്കു പോകുന്ന സമയത്ത് കേസുകളിലേക്ക് മന:പൂര്‍വം വലിച്ചിഴക്കുകയും പാസ്പോര്ട്ടുകള് കണ്ടുകെട്ടുകയും ചെയ്യുന്ന പ്രവണത വ്യാപകമാണ്. ഈ വിഷയത്തില്‍ ഇടപെട്ട് പ്രവാസി സമൂഹത്തെ രക്ഷിക്കണം. ഇന്ത്യയില്‍ ഇഷ്യൂ ചെയ്ത പാസ്പോര്ട്ടുകള് പുതുക്കുന്ന സമയത്ത് നടപടിക്രമങ്ങള്‍ക്ക് തടസ്സം നേരിടുന്നത് വേഗത്തില്‍ പരിഹരിക്കണം. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതികള്‍ നടപ്പാക്കണം. പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസ വിഷയത്തില്‍ സബ്സിഡികളും റിസര്‍വേഷനുകളും ഏര്‍പ്പെടുത്തണം. പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുമ്പോള്‍ സബ്സിഡികള്‍ അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിെൻറ സാന്നിധ്യത്തിലാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്. ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റില്‍, മുൻ പ്രസിഡൻറ് പി.കെ അന്‍വര്‍ നഹ,ജന.സെക്രട്ടറി മുസ്തഫ വേങ്ങര, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, വൈസ് പ്രസിഡൻറ് റഈസ് തലശ്ശേരി, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീല്‍, നിസാമുദ്ദീന്‍ കൊല്ലം, എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.