മൂന്നാം ഘട്ടം തുടങ്ങി; ഇന്നലെ പറന്നത് ഏഴ് വിമാനങ്ങൾ
text_fieldsദുബൈ: പ്രവാസികളെ നാട്ടിലെത്തിക്കുന്ന പദ്ധതിയുടെ മൂന്നാം ഘട്ടം ചൊവ്വാഴ്ച തുടങ്ങി. ആദ്യ ദിനത്തിൽ യു.എ.ഇയിൽ നിന്ന് ഏഴ് വിമാനങ്ങൾ സർവിസ് നടത്തി. ഇതിൽ 1400ഒാളം പേരാണ് നാടണഞ്ഞത്. ദുബൈയിൽ നിന്ന് നാലും അബൂദബിയിൽ നിന്ന് മൂന്നും വിമാനങ്ങളാണ് പുറപ്പെട്ടത്. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ട് വീതം സർവിസ് നടത്തിയപ്പോൾ കൊച്ചിയിലേക്ക് ഒരു വിമാനം എത്തി.
ഇന്ന് ആറ് വിമാനങ്ങൾ സർവിസ് നടത്തും.
ദുബൈയിൽ നിന്നും അബൂദബിയിൽ നിന്നും മൂന്ന് വീതം സർവിസുകളാണ് നടത്തുക. കൊച്ചിയിലേക്കും കോഴിക്കോേട്ടക്കും രണ്ട് സർവിസ് വീതവും തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് ഒാരോ സർവിസും നടക്കും. മൂന്നാം ഘട്ടത്തിൽ യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് 56 വിമാനങ്ങളാണ് പറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.