1000 ജീവനക്കാരെ നിയമിക്കാനൊരുങ്ങി ഫ്ലൈ ദുബൈ
text_fieldsദുബൈ: പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വർഷം 1120 ജീവനക്കാരെ നിയമിക്കാനൊരുങ്ങി ദുബൈയുടെ എയർലൈനായ ഫ്ലൈ ദുബൈ. കഴിഞ്ഞ വർഷം ജീവനക്കാരുടെ എണ്ണത്തിൽ വർധനവ് വരുത്തിയതിന് പിന്നാലെയാണ് ഈ വർഷവും ജീവനക്കാരെ വർധിപ്പിക്കുന്നത്.
ഈ വർഷം ഇതുവരെ 320 ജീവനക്കാരെയാണ് നിയമിച്ചത്. അടുത്തമാസങ്ങളിലായി 800 പേരെ കൂടി നിയമിക്കും. ഇതോടെ ജീവനക്കാരുടെ എണ്ണം ഈ വർഷം അവസാനത്തോടെ 5774ൽ എത്തും. വനിത ജീവനക്കാരുടെ എണ്ണം 36 ശതമാനമായി ഉയരും. പൈലറ്റ്, കാബിൻ ക്രൂ, എൻജിനീയർമാർ, ഓഫിസ് ജീവനക്കാർ എന്നീ തസ്തികകളിലാണ് നിയമനം. 136 രാജ്യങ്ങളിലെ ജീവനക്കാരാണ് ൈഫ്ല ദുബൈയിലുള്ളത്. 2020ൽ 3922 പേരായിരുന്നത് നിലവിൽ 4918 ജീവനക്കാരാണുള്ളത്. ഓൺലൈനായും ഓഫ്ലൈനായും അഭിമുഖം നടത്തി തെരഞ്ഞെടുക്കപ്പെടുന്നവർക്കായിരിക്കും അവസരം. നിലവിലുള്ള ഒഴിവുകൾ ൈഫ്ല ദുബൈയുടെ വെബ്സൈറ്റിൽ കരിയർ എന്ന ഭാഗത്ത് (https://careers.flydubai.com/search-and-apply/) നൽകിയിട്ടുണ്ട്. കൂടുതൽ ഒഴിവുകൾ അടുത്ത ദിവസങ്ങളിലായി പ്രതീക്ഷിക്കാം.
മിഡിലീസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 110 വിമാനത്താവളങ്ങളിലേക്ക് ഫ്ലൈ ദുബൈ സർവീസ് നടത്തുന്നുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ 3.37 ദശലക്ഷം യാത്രക്കാരാണ് ൈഫ്ല ദുബൈ വഴി സഞ്ചരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.