50ാം ടിക്കറ്റ് വിതരണം
text_fieldsദുബൈ: ഫ്ലൈ വിത് ഇൻകാസിെൻറ ഭാഗമായി ദുബൈ ഇൻകാസ് കമ്മിറ്റിക്കുവേണ്ടി പ്രസിഡൻറ് നദീർ കാപ്പാട് സൗജന്യമായി നൽകിവരുന്ന ടിക്കറ്റിെൻറ 50ാമത്തെ ടിക്കറ്റ് കാസർകോട് സ്വദേശി സജുരാമന് കൈമാറി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൺ ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ടി.എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, സീനിയർ വൈസ് പ്രസിഡൻറ് എൻ.പി. രാമചന്ദ്രൻ, ജേക്കബ് പത്തനാപുരം, ടി.പി. അഷ്റഫ്, സി. മോഹൻദാസ്, ദുബൈ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ. നാസർ, ട്രഷറർ സി.പി. ജലീൽ ഫ്ലൈ വിത്ത് ഇൻകാസ് ചീഫ് കോ ഓഡിനേറ്റർ മുനീർ കുമ്പള, ദുബൈ കമ്മിറ്റിയുടെ സീനിയർ ഭാരവാഹികളായ ശുകൂർ വണ്ടൂർ, സി.എ. ബിജു, നൂറുൽ ഹമീദ്, ബഷീർ നരണിപ്പുഴ, ഡോ. വി.എ. ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.