Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇനിമുതൽ...

ഇനിമുതൽ രക്ഷാപ്രവര്‍ത്തനത്തിന് ‘പറക്കും ബൈക്ക്’

text_fields
bookmark_border
ഇനിമുതൽ രക്ഷാപ്രവര്‍ത്തനത്തിന് ‘പറക്കും ബൈക്ക്’
cancel

അ​ബൂ​ദ​ബി: തി​ര​ച്ചി​ല്‍, ര​ക്ഷാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി ആ​വ​ശ്യ​മെ​ങ്കി​ൽ പ​റ​ന്നു​യ​രാ​നും സാ​ധി​ക്കു​ന്ന ‘ഹോ​വ​ര്‍ ബൈ​ക്ക്’ ഏ​ര്‍പ്പെ​ടു​ത്തി അ​ബൂ​ദ​ബി. യാ​സ്‌​ബേ​യി​ലാ​ണ് ഹോ​വ​ര്‍ ബൈ​ക്ക് അ​ധി​കൃ​ത​ര്‍ പ്ര​ദ​ര്‍ശി​പ്പി​ച്ച​ത്. അ​തീ​വ ബ​ല​വ​ത്താ​യ കാ​ര്‍ബ​ണ്‍ ഫൈ​ബ​റി​ല്‍ നി​ര്‍മി​ച്ചി​ട്ടു​ള്ള ഹോ​വ​ര്‍ ബൈ​ക്ക് ദു​ര്‍ഘ​ട മേ​ഖ​ല​ക​ളി​ലും മ​റ്റും ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​ന്ന​തി​നും തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ക. ഫു​ള്‍ ടാ​ങ്ക് ഇ​ന്ധ​ന​ത്തി​ല്‍ മ​ണി​ക്കൂ​റി​ല്‍ 80 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ തു​ട​ര്‍ച്ച​യാ​യി 40 മി​നി​റ്റ് പ​റ​ക്കാ​ന്‍ ക​ഴി​യും. 300 കി​ലോ​ഗ്രാ​മാ​ണ് ഭാ​രം. 100 കി​ലോ​ഗ്രാം ഭാ​രം വ​ഹി​ക്കാ​ന്‍ ശേ​ഷി​യു​ണ്ട്. നാ​ലു വ​ശ​ങ്ങ​ളി​ലെ​യും പ​ങ്ക​ക​ളാ​ണ് ഹോ​വ​ര്‍ ബൈ​ക്കി​നെ പ​റ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​ത്. ക​വാ​സാ​ക്കി​യു​ടെ ഫോ​ര്‍ സ്‌​ട്രോ​ക്ക് പെ​ട്രോ​ള്‍ എ​ന്‍ജി​നാ​ണ് ഇ​തി​നു​ള്ള​ത്. മ​രു​ഭൂ​മി​യി​ലും ചെ​ങ്കു​ത്താ​യ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ട​ലി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഇ​ത്​ ഉ​പ​കാ​ര​പ്പെ​ടും. എ​ണ്ണ, വാ​ത​ക ​വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലും നി​ർ​മാ​ണ രം​ഗ​ങ്ങ​ളി​ലു​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ത്തി​ലും ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണി​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​യി വി​വി​ധ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ അ​ബൂ​ദ​ബി ന​ട​പ്പി​ലാ​ക്കി വ​രു​ന്നു​ണ്ട്. എ​മി​റേ​റ്റി​ലെ കെ​ട്ടി​ട​ങ്ങ​ളി​ലെ തീ​പ്പി​ടി​ത്തം അ​ണ​ക്കാ​ന്‍ അ​ത്യാ​ധു​നി​ക ഡ്രോ​ണു​ക​ള്‍ അ​ബൂ​ദ​ബി സി​വി​ല്‍ ഡി​ഫ​ന്‍സ് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. 800 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലെ അ​ഗ്നി​ബാ​ധ അ​ണ​ക്കാ​ന്‍ ര​ണ്ടു​ത​രം അ​ത്യാ​ധു​നി​ക ആ​ളി​ല്ലാ ഡ്രോ​ണു​ക​ളാ​ണ് വി​ക​സി​പ്പി​ച്ച​ത്.

ഒ​ന്ന് തെ​ര്‍മ​ല്‍ ഇ​മേ​ജി​ങ്ങ് ന​ട​ത്തു​ക​യും മ​റ്റൊ​ന്ന് അ​പ​ക​ട​സ്ഥ​ല​ത്തെ ത​ട​സ്സ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​നും ഉ​ള്ള​താ​ണ്. തെ​ര്‍മ​ല്‍ ഇ​മേ​ജി​ങ്ങും സെ​ന്‍സ​റു​ക​ളും ഹൈ ​ഡെ​ഫി​നി​ഷ​ന്‍ കാ​മ​റ​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് 800 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലെ അ​ഗ്നി​ബാ​ധ ഡ്രോ​ണു​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​ത്. 50 മി​നി​റ്റ് വ​രെ പ​റ​ന്നു​നി​ല്‍ക്കാ​ന്‍ ശേ​ഷി​യു​ള്ള ഡ്രോ​ണി​ന് തീ ​കെ​ടു​ത്തു​ന്ന​തി​നു​ള്ള 15 ഗാ​ല​ന്‍ ഫോ​മോ അ​ല്ലെ​ങ്കി​ല്‍ പൊ​ടി​യോ ​വ​ഹി​ക്കാ​ന്‍ ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubairescue operationsflying bike
News Summary - 'flying bike' for rescue operations
Next Story