Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ​റ​ക്കും...

പ​റ​ക്കും ടാ​ക്സി​യു​ടെ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ 400 ക​ട​ന്നു

text_fields
bookmark_border
‘മി​ഡ്​​നൈ​റ്റ്​’ ചെ​റു​വി​മാ​നം
cancel
camera_alt

‘മി​ഡ്​​നൈ​റ്റ്​’ ചെ​റു​വി​മാ​നം

ദു​ബൈ: യു.​എ.​ഇ​യി​ൽ പ​റ​ക്കും ടാ​ക്സി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​ടു​ത്ത വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി 400 ലേ​റെ ത​വ​ണ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി. യു.​എ​സ്​ ആ​സ്ഥാ​ന​മാ​യ ആ​ർ​ച​ർ ഏ​വി​യേ​ഷ​ൻ എ​ന്ന ക​മ്പ​നി​യാ​ണ്​ നാ​ലു​പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന ‘മി​ഡ്​​നൈ​റ്റ്​’ ചെ​റു​വി​മാ​ന​ങ്ങ​ളു​ടെ പ​രീ​ക്ഷ​ണം ന​ട​ത്തി വ​രു​ന്ന​ത്. ഈ ​വ​ർ​ഷം ആ​കെ 400 പ​രീ​ക്ഷ​ണ പ​റ​ക്ക​ലാ​ണ്​ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​താ​ണ്​ എ​ട്ടു മാ​സ​ത്തി​നി​ടെ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ർ​ച​ർ ക​മ്പ​നി നേ​ര​ത്തേ വെ​ർ​ടി​പോ​ർ​ടു​ക​ൾ നി​ർ​മി​ക്കാ​നാ​യി യു.​എ.​ഇ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ൽ ഒ​പ്പി​ട്ടി​രു​ന്നു. അ​തോ​ടൊ​പ്പം ‘മി​ഡ്​​നൈ​റ്റ്​’ ചെ​റു​വി​മാ​ന​ങ്ങ​ൾ അ​ബൂ​ദ​ബി​യി​ൽ നി​ർ​മി​ക്കാ​നും ധാ​ര​ണ​യി​ലെ​ത്തു​ക​യു​ണ്ടാ​യി.നാ​ലു യാ​ത്ര​ക്കാ​ർ​ക്കും പൈ​ല​റ്റി​നും സ​ഞ്ച​രി​ക്കാ​വു​ന്ന ‘മി​ഡ്​​നൈ​റ്റ്​’ പ​റ​ക്കും ടാ​ക്സി​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ, സാ​ധാ​ര​ണ ഗ​തി​യി​ൽ 60 മു​ത​ൽ 90 വ​രെ മി​നി​റ്റ്​ സ​മ​യ​മെ​ടു​ത്തി​രു​ന്ന അ​ബൂ​ദ​ബി-​ദു​ബൈ യാ​ത്ര 10-20 മി​നി​റ്റാ​യി ചു​രു​ങ്ങും.

യാ​ത്ര​ക്ക്​ 800 ദി​ർ​ഹം മു​ത​ൽ 1500 ദി​ർ​ഹം വ​രെ​യാ​ണ്​ ചെ​ല​വ്​ വ​രു​ക. അ​തേ​സ​മ​യം ദു​ബൈ​ക്ക്​ അ​ക​ത്തു​ള്ള യാ​ത്ര​ക്ക്​ 350 ദി​ർ​ഹ​മാ​ണ്​ നി​ര​ക്ക്​ ഈ​ടാ​ക്കു​ക. വി​മാ​ന​ത്തി​ന്‍റെ ഭാ​രം, വൈ​ബ്രേ​ഷ​നു​ക​ൾ, പ്ര​വ​ർ​ത്ത​ന മി​ക​വ്, കൈ​കാ​ര്യം ചെ​യ്യു​ന്ന രീ​തി, ഗു​ണ​ങ്ങ​ൾ എ​ന്നി​വ വി​ല​യി​രു​ത്തു​ന്ന​തി​നും പ​രി​ഷ്ക​രി​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​ണ്​ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ തു​ട​ർ​ച്ച​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ദു​ബൈ​യി​ൽ പ​റ​ക്കും ടാ​ക്സി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​ടു​ത്ത​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന്​ നേ​ര​ത്തേ പ​ദ്ധ​തി​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന യു.​എ​സ്​ ആ​സ്ഥാ​ന​മാ​യ ജോ​ബി ഏ​വി​യേ​ഷ​നും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​ടു​ത്ത വ​ർ​ഷം തു​ട​ക്ക​ത്തി​ൽ ആ​ദ്യ പ​റ​ക്കും ടാ​ക്സി ലോ​ഞ്ച്​ ചെ​യ്യാ​നും വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​നു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ജോ​ബി ഏ​വി​യേ​ഷ​ൻ വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സേ​വ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്​ ജോ​ബി ഏ​വി​യേ​ഷ​ൻ ദു​ബൈ റോ​ഡ്‌ ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​മാ​യി(​ആ​ർ.​ടി.​എ) ഈ ​വ​ർ​ഷാ​ദ്യ​ത്തി​ൽ ക​രാ​ർ ഒ​പ്പി​ട്ടി​രു​ന്നു.

2027 ഓ​ടെ യു.​എ.​ഇ​യി​ല്‍ത​ന്നെ നി​ർ​മി​ക്കു​ന്ന എ​യ​ര്‍ടാ​ക്‌​സി​ക​ള്‍ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്ന്​ നേ​ര​ത്തേ യു.​എ​സ് ക​മ്പ​നി​യാ​യ ഒ​ഡീ​സ് ഏ​വി​യേ​ഷ​ൻ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഹ്ര​സ്വ​ദൂ​ര യാ​ത്ര​ക​ള്‍ക്കും ചെ​റി​യ തോ​തി​ലു​ള്ള ച​ര​ക്ക് നീ​ക്ക​ത്തി​നും അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍ക്കു​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത ഹൈ​ബ്രി​ഡ്-​ഇ​ല​ക്ട്രി​ക് വെ​ര്‍ട്ടി​ക്ക​ല്‍ ടേ​ക്ക് ഓ​ഫ് ആ​ന്‍ഡ് ലാ​ന്‍ഡി​ങ്​ വി​മാ​ന​ങ്ങ​ളാ​ണ് ക​മ്പ​നി പ്ര​ത്യേ​കം നി​ർ​മി​ക്കു​ക​യെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsFlying TaxiMidnight Aircraft
News Summary - Flying Taxi completes 400 test
Next Story