എഫ്.എന്‍.സി തെരഞ്ഞെടുപ്പ്: ഫുജൈറയിൽ കാമ്പയിന് തുടങ്ങി
text_fieldsഫുജൈറ: ഫെഡറൽ നാഷനൽ കൗൺസിലിലേക്ക് മത്സരിക്കുന്ന ഫുജൈറയില്‍നിന്നുള്ള മത്സരാർഥികള്‍ പ്രചാരണം തുടങ്ങി. ഷോപ്പിങ് മാളുകളിലും റോഡുകളിലെ പരസ്യ ബോര്‍ഡുകളിലും മത്സരാർഥികളുടെ ഫോട്ടോ പതിച്ച ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഫോട്ടോയും മറ്റു വിവരങ്ങളും റോഡുകളിലെ പരസ്യ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയാണ് കൂടുതല്‍ പേരും പ്രചാരണത്തിന് അവലംബിക്കുന്നത്. ചിലര്‍ വോട്ടര്‍മാരെ നേരിട്ട് അവരുടെ വീടുകളില്‍ചെന്ന് വോട്ട് അഭ്യർഥിക്കുന്നു.
കൂടാതെ ആധുനിക സോഷ്യല്‍ മീഡിയകളും പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. 40 അംഗങ്ങളുള്ള എഫ്.എന്‍.സിയിലേക്ക് ഫുജൈറയില്‍നിന്ന് നാലു അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. അതില്‍ രണ്ടുപേരെ ഫുജൈറ ഭരണാധികാരി നേരിട്ട് നിയമിക്കുകയാണ്. ഫുജൈറയില്‍നിന്ന് 15 പേരാണ് മത്സരരംഗത്തുള്ളത്. ഇതില്‍ ആറുപേർ വനിതകളാണ്. ഒക്ടോബര്‍ ഏഴിനാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.