എഫ്.എന്‍.സി: യു.എ.ഇ തെരഞ്ഞെടുപ്പ് ചൂടിലേക്ക്
text_fieldsറാസല്‍ഖൈമ: അടുത്ത മാസം നടക്കുന്ന യു.എ.ഇ ഫെഡറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വിജയകരമാക്കാന്‍ പ്രചാരണം ശക്തമാക്കി സ്ഥാനാര്‍ഥികള്‍. 128 വനിതകളുള്‍പ്പെടെ 309 സ്ഥാനാര്‍ഥികളാണ് ഇക്കുറി എഫ്.എന്‍.സി തെരഞ്ഞെടുപ്പ് രംഗത്തുള്ളത്. അബൂദബി 118, ദുബൈ 57, ഷാര്‍ജ 50, അജ്മാന് 21, റാസല്‍ഖൈമ 34, ഉമ്മുല്‍ഖുവൈന്‍ 14, ഫുജൈറ 15 എന്നിങ്ങനെയാണ് എമിറേറ്റ് തിരിച്ചുള്ള സ്ഥാനാര്‍ഥിപ്പട്ടിക. ഈ മാസം 26നാണ് നാമനിർദേശം പിന്‍വലിക്കാനുള്ള അവസാന തീയതി. വാശിയേറിയ തെരഞ്ഞെടുപ്പിനാണ് ഇക്കുറിയും രാജ്യം സാക്ഷ്യം വഹിക്കുമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ മാസാദ്യം തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. നിയമ-മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നടത്തേണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് 30 ലക്ഷം ദിര്‍ഹം വരെയാണ് ചെലവിടാനുള്ള പരമാവധി തുക. വ്യക്തി-കുടുംബ സന്ദര്‍ശനങ്ങള്‍ നടത്തിയുള്ള പ്രചാരണത്തിനുപുറമെ ഛായാചിത്രങ്ങളും നമ്പറും പതിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ വ്യാപകമായി സ്ഥാപിച്ചുമാണ് സ്ഥാനാര്‍ഥികള്‍ പ്രചാരണരംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.