എഫ്.എൻ.സിയിൽ 50 ശതമാനം വനിത പ്രാതിനിധ്യത്തിന് ഉത്തരവ്
text_fieldsഅബൂദബി: ഫെഡറൽ നാഷനൽ കൗൺസിലിൽ (എഫ്.എൻ.സി) പകുതി അംഗങ്ങൾ വനിതകളായിരിക്കണമെന്ന ് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു. വരുന്ന നിയമനിർ മാണ സഭ മുതൽ നിയമം പ്രാബല്യത്തിലാകും. നാലാമത് നിയമനിർമാണ സഭയാണ് ഇനി വരുന്നത്. ഇതിനുള്ള എഫ്.എൻ.സി തെരഞ്ഞെടുപ്പ് 2019 ഒക്ടോബറിൽ നടക്കും.
എഫ്.എൻ.സിയിലെ ഒാരോ എമിറേറ്റിൽനിന്നുമുള്ള അംഗങ്ങളിൽ പകുതിയിൽ കുറയാതെ വനിതകളായിരിക്കണമെന്നാണ് പുതിയ ഉത്തരവ് വ്യക്തമാക്കുന്നത്. ഒാരോ എമിറേറ്റിലെയും എഫ്.എൻ.സി അംഗങ്ങളെ തെരഞ്ഞെടുക്കുേമ്പാൾ അതത് എമിറേറ്റിലെ ഭരണാധികാരി സ്ത്രീകൾക്ക് നൽകുന്ന സീറ്റുകളുെട എണ്ണം നിർണയിക്കും. ഇൗ എണ്ണം എമിറേറ്റിൽനിന്നുള്ള മൊത്തം അംഗങ്ങളുടെ പകുതിയിൽ കൂടരുത്. സ്ഥാനാർഥികളുടെ നാമനിർദേശം ആരംഭിക്കുന്നതിന് മുമ്പ് ഒാരോ എമിറേറ്റിലെയും ഭരണാധികാരികളുടെ ഒാഫിസ് സ്ത്രീകൾക്ക് അനുവദിച്ച സീറ്റുകളുടെ എണ്ണം പ്രഖ്യാപിക്കണം.
ഒാരോ എമിറേറ്റിൽനിന്നും കൂടുതൽ വോട്ട് നേടുന്ന വനിത സ്ഥാനാർഥികൾക്ക് അംഗത്വം ലഭിക്കും. സ്ത്രീ പ്രാതിനിധ്യം 50 ശതമാനം പൂർത്തിയായില്ലെങ്കിൽ എമിറേറ്റ് ഭരണാധികരികൾ ഒഴിവുള്ള സീറ്റുകളിലേക്ക് വനിതകളെ നിയമിക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.