ഫോക്കസ് ഇന്‍റർനാഷനൽ പ്രഥമ കമ്മിറ്റി നിലവിൽ വന്നു
text_fieldsജിദ്ദ: പ്രമുഖ യുവജന സംഘടനയായ ഫോക്കസിന്‍റെ പ്രഥമ ഇന്‍റർനാഷനൽ കമ്മിറ്റി നിലവിൽ വന്നു. 2022-23 വർഷത്തേക്കുള്ള സി.ഇ.ഒ ആയി ഷമീർ വലിയവീട്ടിൽ (ഖത്തർ), സി.ഒ.ഒ ആയി ഫിറോസ് ചുങ്കത്തറ (കുവൈത്ത്), സി.എ.ഒ ആയി കെ. ഹർഷിദ് (യു.എ.ഇ), സി.എഫ്.ഒ ആയി ജരീർ പാലത്ത് (ഒമാൻ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഷബീർ വെള്ളാടത്ത് സൗദി (ഡെപ്യൂട്ടി സി.ഇ.ഒ), പി. അബ്ദുൽ ഷരീഫ് ഇന്ത്യ (ഡയറക്ടർ, ഹ്യൂമൻ റിസോഴ്സ്), ഷർഷാദ് പുതിയങ്ങാടി കുവൈത്ത് (ഡയറക്ടർ, സോഷ്യൽ വെൽഫയർ), അസ്‌കർ റഹ്‌മാൻ ഖത്തർ (ഡയറക്ടർ, ഇവന്‍റ്സ്), എം. താജുദ്ദീൻ ഖത്തർ (ഡയറക്ടർ, മാർക്കറ്റിങ്). സൗദി അറേബ്യയിൽ നിന്നുള്ള മുഹമ്മദ് യൂസുഫ് കൊടിഞ്ഞിയെ ക്വാളിറ്റി കൺട്രോൾ ഡയറക്ടറായും എക്സിക്യൂട്ടിവ് ചുമതലപ്പെടുത്തി. 2005ൽ ഖത്തറിലാണ് ഫോക്കസ് രൂപവത്കരിച്ചത്. പിന്നീട് സൗദി അറേബ്യ, കുവൈത്ത്, ഇന്ത്യ, ഒമാൻ, യു.എ.ഇ എന്നിവിടങ്ങളിൽ ഘടകങ്ങൾ ആരംഭിച്ചു. അന്താരാഷ്ട്ര തലത്തിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.
സി.ഇ.ഒ ആയി തിരഞ്ഞെടുക്കപ്പെട്ട ഷമീർ വലിയ വീട്ടിൽ ഖത്തർ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥനാണ്. മൂന്നു തവണ ഖത്തർ റീജനൽ സി.ഇ.ഒ ആയി പ്രവർത്തിച്ചിട്ടുണ്ട്. കുവൈത്ത് റീജനൽ സി.ഇ.ഒ ആയിരിക്കെ ഇന്‍റർനാഷനൽ സി.ഒ.ഒ ആയി തിരഞ്ഞെടുക്കപ്പെട്ട ഫിറോസ് കുവൈത്തിലെ ഇക്വേറ്റ് പെട്രോകെമിക്കൽസ് കമ്പനിയിലെ ഉദ്യോഗസ്ഥനും സംഘാടകനുമാണ്. വിവിധ റീജനുകളിൽനിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട മെംബർമാർ അടങ്ങുന്ന സമിതിയാണ് ഓൺലൈനിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. വിവിധ റീജനൽ ഭാരവാഹികളായ പി. ഹാരിസ്, ജരീർ വേങ്ങര, അബ്ദുറഹ്‌മാൻ, അബ്ദുൽ വാരിഷ്, അജ്‌മൽ പുളിക്കൽ എന്നിവർ സംസാരിച്ചു. അബ്ദുൽ ലത്തീഫ് നല്ലളം, ഡോ. ജാബിർ അമാനി, മുഹമ്മദ് യൂസുഫ് കൊടിഞ്ഞി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.