ഫോക്കസ് യു.എ.ഇ ചാപ്റ്റർ ടേബിൾ ടോക്ക് സംഘടിപ്പിച്ചു
text_fieldsഅബൂദബി: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഫോക്കസ് യു.എ.ഇ ചാപ്റ്റർ അബൂദബി യു.ഐ.സി ഓഡിറ്റോറിയത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളും ഭാവിയിൽ ഇന്ത്യ എത്തിപ്പിടിക്കേണ്ടുന്ന വികസന കാഴ്ചപ്പാടുകളും സംബന്ധിച്ചായിരുന്നു ചർച്ച. ചടങ്ങിൽ ഫോക്കസ് സി.ഇ.ഒ നസീൽ സ്വാഗതം പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി.ടി.വി. ദാമോദരൻ (ഗാന്ധി സാഹിത്യവേദി), ഹൈദർ ബിൻ മൊയ്തു (ഇന്ത്യൻ ഇസ്ലാമിക് സെന്റർ), അസൈനാർ അൻസാരി (യു.എ.ഇ ഇസ്ലാഹി സെന്റർ), ഇസ്മയിൽ എൻ.കെ (ഇസ്ലാമിക് കൾച്ചറൽ സെന്റർ), കബീർ ഹുദവി (സുന്നി സെന്റർ), ജാഫർ വേളം (റൈസ്, അബൂദബി), നാസർ താമരശ്ശേരി (ഫോക്കസ്) എന്നിവർ പങ്കെടുത്തു. ശാസ്ത്ര സാങ്കേതിക, സാമ്പത്തിക, വ്യവസായിക മേഖലകളിൽ ഇന്ത്യ ഭാവിയിൽ കൈവരിച്ചേക്കാവുന്ന നേട്ടങ്ങളെ കുറിച്ചും ക്രിയാത്മകമായ വീക്ഷണങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളും പ്രതിനിധികൾ പങ്കു വെച്ചു. സക്കീർ ഹുസൈൻ പ്രോഗ്രാം നിയന്ത്രിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. പരിപാടിയിൽ പങ്കെടുത്ത സംഘടനാ പ്രതിനിധികൾക്ക് ഫോക്കസ് പ്രതിനിധികളായ സാദിഖ്, അനീസ്, അൻവർ എന്നിവർ സ്നേഹോപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.