മൂടൽമഞ്ഞ്; 28 വാഹനങ്ങൾ കൂട്ടിയിടിച്ചു
text_fieldsദുബൈ: ദുബൈയിൽ മൂടൽമഞ്ഞിനെ തുടർന്ന് 28 വാഹനങ്ങൾ കൂട്ടിയിടിച്ചു. ഒരാൾക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ അൽറുവയ്യക്ക് ശേഷമുള്ള എമിറേറ്റ്സ് റോഡിലാണ് അപകടം. ഒരു വനിതക്കാണ് പരിക്കേറ്റത്.വാഹനങ്ങൾക്ക് വേഗത കുറവായിരുന്നതിനാൽ ദുരന്തം ഒഴിവായി. പൊലീസ് ഉടൻ സംഭവസ്ഥലത്തെത്തിയെന്നും ഗതാഗത ക്രമീകരണങ്ങൾ ഏർപെടുത്തിയെന്നും ദുബൈ പൊലീസ് ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് സുഹൈർ അൽ മസ്റൂയി പറഞ്ഞു.
മഞ്ഞുള്ള സമയത്ത് വാഹനങ്ങളുടെ വേഗം കുറക്കണം. മുന്നിൽ പോകുന്ന വാഹനവുമായി കൃത്യമായ അകലം പാലിക്കണം. ലൈനുകൾ മാറുന്ന സമയത്ത് കൃത്യമായി ഇൻഡിക്കേറ്റർ ഇടണം. യാത്രകൾക്ക് സമയക്കൂടുതൽ ആവശ്യമായതിനാൽ നേരത്തേ തന്നെ പുറപ്പെടണം.ലോ ബീം ലൈറ്റുകൾ ഉപയോഗിക്കണം. തീരെ കാഴ്ചയില്ലാത്ത അവസ്ഥയുണ്ടെങ്കിൽ യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.