മൂടൽമഞ്ഞ്: യു.എ.ഇയിലേക്കുള്ള 45 വിമാനങ്ങൾ വൈകി
text_fieldsഅബൂദബി: ചൊവ്വാഴ്ച പുലർച്ചെ അനുഭവപ്പെട്ട മൂടൽമഞ്ഞ് കാരണം യു.എ.ഇയിലെ വിവിധ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെത്തേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ വൈകി. അബൂദബി, ദുബൈ, ഷാർജ വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങളാണ് വൈകിയത്. വിമാന ഗതാഗത വെബ്സൈറ്റിലെ വിവരമനുസരിച്ച് 45ഒാളം വിമാനങ്ങളാണ് വൈകിയിരിക്കുന്നത്.
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 6.15ഒാടെ ഇറങ്ങേണ്ടിയിരുന്ന ഏഴോളം വിമാനങ്ങൾ വൈകി. അതേസമയം പുലർച്ചെ മൂന്ന് മുതൽ ആറ് വരെയുള്ള വിമാനങ്ങൾ കൃത്യസമയത്ത് തന്നെ അബൂദബിയിലെത്തി. ദുബൈ വിമാനത്താവളത്തിൽ പുലർച്ചെ മൂന്നിനും ആറിനും ഇടയിൽ ഇറങ്ങേണ്ടിയിരുന്ന 19 വിമാനങ്ങളാണ് വൈകിയത്. എന്നാൽ, 50ലധികം വിമാനങ്ങൾ ഇൗ സമയത്തിനിടക്ക് െഷഡ്യൂൾ പ്രകാരം തന്നെ ലാൻഡ് ചെയ്തു. ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലർച്ചെ മൂന്നിനും രാവിലെ ഒമ്പതിനും ഇടയിൽ 18ഒാളം വിമാനങ്ങൾ വൈകി.
ചൊവ്വാഴ്ച പുലർച്ചെ കനത്ത മൂടൽമഞ്ഞുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥനിരീക്ഷണ-ഭൂകമ്പശാസ്ത്ര കേന്ദ്രം (എൻ.സി.എം.എസ്) മുന്നറിയിപ്പ് നൽകിയിരുന്നു. വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്നും വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു. രാവിലെ അഞ്ചിനും ഒമ്പതിനുമിടയിൽ കാഴ്ചാപരിധി 500 മീറ്ററിലും കുറവായിരിക്കുമെന്നും അറിയിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെയും മൂടൽമഞ്ഞുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഉൾപ്രദേശങ്ങളിലായിരുന്നു മൂടൽമഞ്ഞ് കൂടുതലായുണ്ടായിരുന്ന. റാസൽഖൈമയിലെ ജബൽ ജെയ്സിലാണ് ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത്. രാവിലെ ആറോടെ 20.1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ചൊവ്വാഴ്ച ഇവിടുത്തെ താപനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.