അകലം പാലിക്കാം ഫേസ്ബുക്ക് തട്ടിപ്പിനോട്
text_fieldsഫേസ്ബുക്ക് അക്കൗണ്ട് ഉള്ളവരെല്ലാം കരുതിയിക്കേണ്ട കാലമാണ്. കോവിഡ് കാലത്ത് പൊതുവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതുപോലെ സമൂഹമാധ്യമങ്ങളിലും ചിലതരം അകലം പാലിക്കലുകൾ നല്ലതാണ്. അടുത്തിടെയായി തട്ടിപ്പുകളുടെ പെരുമഴയാണ് ഫേസ്ബുക്കിൽ. ഓരോ പോസ്റ്റിലും ഓരോ പ്രൊഫൈലിലും എന്തൊക്കെ ഒളിഞ്ഞിരിപ്പുണ്ടെന്ന് ആരറിയാൻ? പ്രൊഫൈൽ ചിത്രം കോപ്പിയടിച്ച് വ്യാജ പ്രൊഫൈലുണ്ടാക്കി ഫേസ്ബുക്ക് അക്കൗണ്ട് ഉടമകളിൽനിന്ന് പണം പിടുങ്ങുന്ന വിരുതന്മാരും ഏറെയാണ്. സഹായമനസ്സുള്ളവർ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങിയിട്ടുണ്ട്.
ഫേസ്ബുക്ക് മെസഞ്ചർ വഴിയാണ് സഹായ അപേക്ഷ എത്തുന്നത് എന്നതിനാൽ മെസഞ്ചറിൽ സന്ദേശം കാണുേമ്പാൾ നന്നായി പരിശോധിച്ച് മാത്രം മറുപടി നൽകുക.
ഇത്തരം തട്ടിപ്പുകളിൽനിന്ന് രക്ഷനേടാനുള്ള വഴികൾ
1നോക്കുേമ്പാൾ സുഹൃത്തുക്കളുടെ ചിത്രമാവും പ്രൊഫൈലിൽ. അത് യഥാർഥമാണോ വ്യാജനാണോ എന്ന് പ്രൊഫൈൽ പരതി ഉറപ്പാക്കുക. വ്യാജ അക്കൗണ്ടുകൾ അടുത്തിടെ തുടങ്ങിയവയായിരിക്കും. കൂടാതെ സുഹൃത്തുകൾ അന്യസംസ്ഥാനക്കാരോ വിദേശികളോ ആയിരിക്കും. വ്യാജ അക്കൗണ്ട് ഉടമയുടെ സുഹൃത്തുക്കൾ, വ്യക്തിവിവരങ്ങൾ എന്നിവ നോക്കുക.
2 നന്നായി പരിചയമില്ലാത്ത ആരുമായും സൗഹൃദം സ്ഥാപിക്കാതിരിക്കുക. ബന്ധുക്കളോ നേരിട്ട് ആറിയാവുന്നവരോ കൂടെ പഠിച്ചവരോ ആയി മാത്രം സാമൂഹിക മാധ്യമങ്ങളിൽ ആശയവിനിമയം നടത്തുന്നതാണ് നല്ലത്.
3. പൊതുവായല്ലാതെ നിങ്ങൾക്ക് നേരിട്ട് പണം ആവശ്യപ്പെട്ട് വരുന്ന അഭ്യർഥനകൾക്ക് മറുപടി നൽകാതിരിക്കുക. കഴിയുമെങ്കിൽ ചോദിച്ച സുഹൃത്തുമായി ഫോൺ, ഇമെയിൽ, മറ്റ് സുഹൃത്തുക്കൾ എന്നിവ വഴിയായി കാര്യം തിരക്കിയശേഷം മാത്രം സഹായം നൽകുക. നേരിട്ട് അറിയാത്തവരുമായി സാമൂഹിക മാധ്യമങ്ങളിൽ അകലം പാലിക്കുക.
4 കച്ചവടത്തിനായി 2016ൽ കൊണ്ടുവന്നതാണ് ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസ്. ഒരു പോസ്റ്റിലൂടെ എന്തും വിൽക്കാനും വാങ്ങാനും പറ്റും. സൗജന്യമായി നൽകണമെങ്കിൽ അതിന് ഫ്രീ ഐറ്റംസ് എന്ന വിഭാഗവുമുണ്ട്. ഈ മാർക്കറ്റ് പ്ലേസിലും തട്ടിപ്പുകാരുണ്ട്. ബ്രാൻഡഡ് വസ്തുക്കളുടെ വ്യാജനും മോഷണ വസ്തുക്കളും വിൽപനക്ക് വെക്കാറുണ്ട്. സെക്കൻഡ് ഹാൻഡ് കച്ചവടത്തിലാണ് കബളിപ്പിക്കൽ കൂടുതൽ. പുതിയ ഇനങ്ങളുടെ ഫോട്ടോ നൽകി പഴയവ വിൽക്കുന്നവരും കേടായതും ഉപയോഗശൂന്യവുമായ വസ്തുക്കൾ നൽകി പറ്റിക്കുന്നവരും കുറവല്ല. മുൻകൂർ പണം അയച്ചുകൊടുത്തും പലരും കുടുങ്ങാറുണ്ട്. നേരിട്ട് കണ്ട് ഉറപ്പാക്കിയിട്ട് മതി കച്ചവടം. മുൻകൂർ പണം അയച്ചുകൊടുത്ത് തട്ടിപ്പിന് ഇരയാവാതിരിക്കുന്നതാണ് ബുദ്ധി.
5വലിയ സംഘടനയുടെയോ പ്രശസ്തരുടെയോ പേരിലുള്ള വെരിഫൈഡ് അല്ലാത്ത പേജുകൾ ശ്രദ്ധിക്കുക. അക്ഷരത്തെറ്റും അവ്യക്തതയുമുള്ള പോസ്റ്റുകൾ സൂക്ഷിക്കുക.
6 ഫേസ്ബുക്കിൽ നടക്കുന്ന ആശയവിനിമയത്തെ പെട്ടെന്ന് ഇമെയിലിലേക്കോ മറ്റോ തിരിച്ചുവിടാനുള്ള നീക്കത്തെ കരുതുക. സമ്മാനമോ വൻതുകയോ ലഭിച്ചെന്ന് കാട്ടി പണം തട്ടാനുള്ള ശ്രമത്തെ സൂക്ഷിക്കുക
7 ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഔദ്യോഗിക കമ്പനി ഇമെയിൽ വിലാസങ്ങൾ @ fb.com, @ instagram.com എന്നിവയിൽ അവസാനിക്കുന്നു. ഇവ ഒരിക്കലും നിങ്ങളുടെ പാസ്വേഡുകൾ ഇമെയിൽ അല്ലെങ്കിൽ സന്ദേശങ്ങൾ വഴി ആവശ്യപ്പെടില്ല.
8 നിങ്ങളുടെ പ്രൊഫൈലിൽ ആരെങ്കിലും നുഴഞ്ഞുകയറിയതായി സംശയംതോന്നിയാൽ ഫേസ്ബുക്ക് പ്രൊഫൈൽ സെറ്റിങ്സിൽ പോയി 'സെക്യൂരിറ്റി ആൻഡ് ലോഗി'നിൽ ക്ലിക് ചെയ്ത് നോക്കുക. നീല ടിക് അഥവാ വെരിഫിക്കേഷൻ ബാഡ്ജിനായി ആർക്കും പണം നൽകാതിരിക്കുക.
9 ഒരു സന്ദേശം തട്ടിപ്പാണെന്ന് തോന്നിയാൽ തുറക്കാതെ phish@fb.comൽ ഉടൻ റിപ്പോർട്ട് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.