നന്മയുടെ ഭക്ഷ്യബാങ്കിന് പുതിയ ശാഖ
text_fieldsദുബൈ: ലോക ഭക്ഷ്യദിനത്തിൽ യു.എ.ഇ ഭക്ഷ്യബാങ്കിന് പുതിയ ശാഖ തുറന്നു. ഭക്ഷണം പാഴാവുന്നത് തടയാനും വിശന്നിരിക്കുന്നവർക്ക് ആഹാരം ഉറപ്പാക്കാനും ലക്ഷ്യമിട്ട് യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ്ആൽ മക്തും ആഹ്വാനം ചെയ്ത ഭക്ഷ്യബാങ്കിെൻറ രണ്ടാമത് ശാഖ ഇൗസാ സാലിഹ് അൽ ഗുർഗ് ചാരിറ്റി ഫൗണ്ടേഷെൻറ പിന്തുണയോടെ കനേഡിയൻ യൂനിവേഴ്സിറ്റിക്ക് സമീപമാണ് ആരംഭിച്ചത്.
ഉദ്ഘാടന ചടങ്ങിൽ മൂന്ന് ജീവകാരുണ്യ സംഘടനകളും 13 ഭക്ഷ്യ ഉൽപാദന കമ്പനികളുമായി സഹകരണ കരാറും ഒപ്പുവെച്ചു. നൽകലിെൻറയും കരുതലിെൻറയും മൂല്യങ്ങളിലൂന്നി മുന്നേറുന്ന ഭക്ഷ്യബാങ്ക് രാജ്യത്തെ പ്രമുഖ ജീവകാരുണ്യ കേന്ദ്രമായി വളരുകയാണെന്ന് ബോർഡ് അധ്യക്ഷയും യു.എ.ഇ വൈസ്പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ പത്നിയുമായ ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തും ഉദ്ഘാടന വേളയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഒൗദ്യോഗിക സംഘടനകളുടെയും ജനങ്ങളുടെയും പങ്കാളിത്തത്തിൽ യു.എ.ഇ നേതൃത്വം ലക്ഷമിടുന്ന നൽകലിെൻറ സംസ്കാരം പ്രചരിപ്പിക്കാൻ പദ്ധതിക്ക് കഴിയുന്നുണ്ട്.
ദുബൈ നഗരസഭാ ഡയറക്ടർ ജനറലും ഭക്ഷ്യബാങ്ക് ബോർഡ് ഉപാധ്യക്ഷനുമായ ഹുസൈൻ നാസർ ലൂത്ത നിർമാണ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്ത് ബാങ്ക് ശാഖ ഉദ്ഘാടനം ചെയ്തു. ഒരു സ്ഥിരം ജീവകാരുണ്യ-മാനുഷിക മുന്നേറ്റത്തിെൻറ ഭാഗമായി പുതുതലമുറയെ മാറ്റാൻ ഭക്ഷ്യബാങ്ക് എന്ന ആശയത്തിന് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരമൊരു മൂല്യം ജനങ്ങളിൽ ഉൾച്ചേർക്കുക എന്നത് രാഷ്ട്രപിതാവ് ശൈഖ് സായിദ് വിഭാവനം ചെയ്ത ലക്ഷ്യമാണ്.
ഏപ്രിലിൽ പ്രവർത്തനമാരംഭിച്ച ബാങ്ക് ഇതിനകം 136 ടൺ ഭക്ഷണം സംഭരിച്ച് വിതരണം ചെയ്തു.
അടുത്തതായി മുഹൈസിനയിൽ ആരംഭിക്കുന്ന ഭക്ഷ്യബാങ്ക് ശാഖയുടെ നിർമാണ^നടത്തിപ്പ് ചെലവും വഹിക്കുമെന്ന് ഇൗസാ സാലിഹ് അൽ ഗുർഗ് ചാരിറ്റബ്ൾ ഫൗേണ്ടഷൻ ചെയർപേഴ്സൻ ഡോ. റജാ ഇൗസ സാലിഹ് അൽ ഗുർഗ് വ്യക്തമാക്കി. ജീവകാരുണ്യ സംഘങ്ങളായ ഹുമൈദ് ബിൻ റാശിദ് ആൽ നുെഎമി ചാരിറ്റബിൾ ഫൗണ്ടേഷൻ, ഫുജൈറ ചാരിറ്റി അസോസിയേഷൻ, അൽ റഹ്മ ചാരിറ്റബിൾ സൊസൈറ്റി എന്നിവക്ക് പുറമെ മാജിദ് അൽ ഫുത്തൈം ഉൾപ്പെടെ പ്രമുഖ ഭക്ഷണ വിതരണ സ്ഥാപനങ്ങളും ഭക്ഷ്യബാങ്ക് പദ്ധതിയിൽ പങ്കാളികളായി ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.