ഭക്ഷണ വിതരണം: ദുബൈ പൊലീസുമായി അക്കാഫ് കൈകോർക്കുന്നു
text_fieldsദുബൈ: വിശപ്പുരഹിത സമൂഹത്തിനായി ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ ലക്ഷ്യമിട്ട് അക്കാഫ് ഇവന്റ്സ് ദുബൈ പൊലീസുമായി കൈകോർക്കുന്നു. ഖിസൈസ് പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഒരു ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കമായി. വതാനി അൽ ഇമാറാത് ഫൗണ്ടേഷനുമായി ചേർന്ന് ഡോമിനോസ് പിസ്സ അൽ ഖൈർ, മഹർ അബു ഷൈറ, റൊമാനാ വാട്ടർ എന്നിവർ മുഖ്യപ്രായോജകരായാണ് റമദാനിൽ ഭക്ഷണവിതരണം നടക്കുന്നത്. അയ്യായിരത്തിലധികം ഭക്ഷണപ്പൊതികളും ആയിരത്തിലധികം പിസ്സയും ദിനംപ്രതി വിതരണം ചെയ്യുന്നതാണ് പദ്ധതി.
ഖിസൈസ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ അബ്ദുൽ അലീം, കേണൽ ജമാൽ ഇബ്രാഹിം തുടങ്ങിയവർ സന്നിഹിതരായിരുന്നു. അക്കാഫ് ഇവന്റ്സിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകുന്ന സഹകരണങ്ങൾക്ക് ദുബൈ പൊലീസിന് നന്ദി അറിയിക്കുന്നതായി അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ പറഞ്ഞു. മുഖ്യരക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജു കുമാർ, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, ഇഫ്താർ ജനറൽ കൺവീനർ മനോജ് കെ.വി, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക്, ശ്യാം വിശ്വനാഥ്, വൈസ് ചെയർമാൻ മഷൂം ഷാ, ജോയന്റ് ട്രഷറർ ഫിറോസ് അബ്ദുല്ല, അക്കാഫ് വനിത വിഭാഗം പ്രസിഡന്റ് അനു പ്രമോദ്, റേഡിയോ അവതാരകൻ അർഫാസ്, ഇന്റർനാഷനൽ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ പ്രതിനിധി സ്വാമി ആത്മ നമ്പി, ജാഫർ കന്നേറ്റ്, രഞ്ജിത് കോടോത്, മഹേഷ്, ഷിബു മുഹമ്മദ്, ഷെഹീർ ഷാ, രശ്മി ഐസക് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.