അറിഞ്ഞു കഴിക്കാം ആഹാരം : ദുബൈയിലെ ഹോട്ടലുകളിൽ കലോറി മൂല്യം രേഖപ്പെടുത്തിയ മെനു കാർഡ് നിർബന്ധമാക്കുന്നു
text_fieldsദുബൈ: ഭക്ഷണശാലകളിൽ വിളമ്പുന്ന ആഹാരത്തിെൻറ കലോറി മൂല്യം വെളിപ്പെടുത്തുന്നത് നിർബന്ധമാക്കി ദുബൈ നഗരസഭ. കഴ ിക്കുന്ന ഭക്ഷണത്തിെൻറ പോഷകമൂല്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് ഇൗ നടപ ടി. രാജ്യത്ത് ഇതാദ്യമായാണ് ഒരു പ്രാദേശിക അതോറിറ്റി ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് . തങ്ങൾക്ക് ആവശ്യമുള്ളതും അനുയോജ്യവുമായ ഭക്ഷണമേെതന്ന് തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് അറിവും അവസരവും ലഭിക്കും എന്നതാണ് ഇൗ നടപടിയുടെ ഏറ്റവും വലിയ പ്രയോജനമെന്നും കൂടുതൽ മെച്ചപ്പെട്ടതും സന്തോഷകരവുമായ ജീവിതം എന്ന ദേശീയ പോഷകാഹാര അജണ്ട 2017^2021യുടെ ചുവടുപിടിച്ചാണ് തീരുമാനമെന്നും നഗരസഭ ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
ഇൗ തീരുമാനം നടപ്പാക്കുന്നത് ഭക്ഷണ വിതരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ സുതാര്യമാക്കും. ആരോഗ്യത്തിന് ഇണങ്ങുന്ന ഭക്ഷണം കണ്ടെത്താൻ ജനങ്ങൾക്ക് കഴിയുകയും ചെയ്യും. രുചികരവും ആരോഗ്യദായകവുമായ ഭക്ഷണം ജനങ്ങളിൽ എത്തിക്കുവാൻ ഭോജനശാലകളെ നഗരസഭ പ്രോത്സാഹിപ്പിക്കും. സന്തുഷ്ടവും സുസ്ഥിരവുമായ നഗരവും സാധ്യമാക്കുന്നതിൽ അതിനു വലിയ പങ്കുണ്ടെന്നും അൽ ഹജ്രി ചൂണ്ടിക്കാട്ടി. റസ്റ്ററൻറുകൾ, കഫരീറ്റിയകൾ എന്നിവിടങ്ങിലെല്ലാം ഇൗ വർഷം നവംബർ മുതൽ പോഷകാഹാര മൂല്യങ്ങൾ വിശദീകരിച്ചുള്ള മെനു ലഭ്യമാവും. അടുത്ത വർഷം ജനുവരിയിൽ ദുബൈയിലെ എല്ലാ ഭക്ഷണ ശാലകളിലും ഇതു നിർബന്ധമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.