ഫുഡ് റെസ്ക്യു പദ്ധതി വഴി 5,000 കുടുംബങ്ങൾക്ക് ഭക്ഷണം
text_fieldsദുബൈ: ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നത് കുറക്കുക ലക്ഷ്യമിട്ട് ആരംഭിച്ച ‘നിഅ്മ’ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഫുഡ് റെസ്ക്യു പദ്ധതി വഴി 5,000 കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്തു. മിച്ചമുള്ള 1,56,227 കിലോ പ്രാദേശിക ഉൽപന്നങ്ങൾ ശേഖരിച്ചാണ് വിതരണം ചെയ്തത്. അബൂദബി, അൽ ഐൻ, ഷാർജ എന്നിവിടങ്ങളിലെ 5,000ത്തിലധികം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. ‘നിഅ്മ’ ഫാമിലി ബോക്സുകൾ പാക്ക് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി 4,500-ലധികം സന്നദ്ധപ്രവർത്തകരും സഹകരിച്ചു. 2030ഓടെ ഭക്ഷണം പാഴാക്കൽ പകുതിയായി കുറക്കുക എന്ന യു.എ.ഇയുടെ ദേശീയ ലക്ഷ്യത്തിന് അനുസരിച്ചാണ്, റമദാനിൽ മിച്ചമുള്ള ഭക്ഷണം ശേഖരിച്ച് പുനർവിതരണം ചെയ്യാൻ ഫുഡ് റെസ്ക്യൂ പദ്ധതി നടപ്പാക്കിയത്.
യു.എ.ഇ പ്രസിഡൻഷ്യൽ കോർട്ടിലെ വിദേശകാര്യ വകുപ്പ് ഓഫിസ് മേധാവിയും ‘നിഅ്മ’ കമ്മിറ്റി ചെയർവുമണുമായ മർയം അൽ മുഹൈരി അടക്കമുള്ളവർ സന്നദ്ധ പ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.