Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ​ര​​ു കോ​ടി...

ഒ​ര​​ു കോ​ടി ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ, ല​ക്ഷം​പേ​ർ​ക്ക്​ ഭ​ക്ഷ​ണ​മൊ​രു​ക്കി ജ​ലീ​ൽ ഹോ​ൾ​ഡി​ങ്​​സും കൈ​കോ​ർ​ക്കു​ന്നു

text_fields
bookmark_border
ഒ​ര​​ു കോ​ടി ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ, ല​ക്ഷം​പേ​ർ​ക്ക്​ ഭ​ക്ഷ​ണ​മൊ​രു​ക്കി  ജ​ലീ​ൽ ഹോ​ൾ​ഡി​ങ്​​സും കൈ​കോ​ർ​ക്കു​ന്നു
cancel
camera_alt??.???. ???????????????????

ദു​ബൈ: കോ​വി​ഡ്​-19​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​യാ​സ​വേ​ള​യി​ൽ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക്​ ആ​ശ്വാ​സ​മേ​ക ാ​ൻ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തും പ്ര​ഖ്യാ​പി​ച്ച ഒ​രു​ കോ​ടി ഭ​ക്ഷ​ണ​പ്പൊ​തി പ​ദ്ധ​തി​യി​ൽ വ​ലി​യ പ​ങ്കു​വ​ഹ ി​ക്കാ​നൊ​രു​ങ്ങി യു.​എ.​ഇ​യി​ലെ മു​ൻ​നി​ര ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ ഗ്രൂ​പ്പാ​യ ജ​ലീ​ൽ ഹോ​ൾ​ഡി​ങ്​​സ്. രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ ഭ​ക്ഷ​ണ വി​ത​ര​ണ-​ജീ​വ​കാ​രു​ണ്യ യ​ജ്​​ഞ​ത്തി​ൽ ല​ക്ഷം പേ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ്​ ജ​ലീ​ൽ ഹോ​ൾ​ഡി​ങ്​​സ്​ ഒ​രു​ക്കു​ക. കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ വ്യ​ക്തി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള സ​മ​ഗ്ര പ​ദ്ധ​തി​യാ​ണ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ആ​ഹ്വാ​നം ചെ​യ്​​ത​ത്.

ഇ​ത്ത​ര​മൊ​രു ധ​ന്യ​വും മാ​നു​ഷി​ക​വു​മാ​യ പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ത്തം വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ അ​ഭി​മാ​ന​ക​ര​വും സ​ന്തോ​ഷ​ക​ര​വു​മാ​ണെ​ന്ന്​ ജ​ലീ​ൽ ഹോ​ൾ​ഡി​ങ്​​സ്​ സ്​​ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ എം.​വി. കു​ഞ്ഞു​മു​ഹ​മ്മ​ദ്​ ഹാ​ജി അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യ​ത്തെ പൗ​ര​ൻ​മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും എ​ക്കാ​ല​വും ഏ​റ്റ​വും മി​ക​വു​റ്റ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​വ​രു​ന്ന യു.​എ.​ഇ സ​ർ​ക്കാ​ർ ഇൗ ​പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​ന്​ എ​ത്ര​മാ​ത്രം പ്രാ​ധാ​ന്യം ക​ൽ​പി​ക്കു​ന്നു എ​ന്ന​തി​​െൻറ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ്​ ഇൗ ​പ​ദ്ധ​തി. ല​ക്ഷ​ക്ക​ണ​ക്കി​ന്​ മ​നു​ഷ്യ​രു​ടെ വി​ശ​പ്പ​ക​റ്റി ആ​​ശ്വാ​സ​മേ​കു​ന്നു എ​ന്ന​തു മാ​ത്ര​മ​ല്ല ത​ല​മു​റ​ക​ൾ​ക്ക്​ പ്ര​ചോ​ദ​നം പ​ക​രു​ന്ന ജീ​വ​കാ​രു​ണ്യ മു​ന്നേ​റ്റം കൂ​ടി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സാ​മൂ​ഹി​ക പ്ര​തി​ബ​ന്ധ​ത​യു​ള്ള വ്യ​വ​സാ​യ ഗ്രൂ​പ്​​ എ​ന്ന നി​ല​യി​ൽ ജ​ലീ​ൽ ഹോ​ൾ​ഡി​ങ്​​സ്​ ഇ​തൊ​രു സ​ന്തോ​ഷ​ക​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യാ​ണ്​ ക​രു​തു​ന്ന​ത്.

വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ പ​ങ്കു​വ​ഹി​ക്കു​ന്ന ജ​ലീ​ൽ ഹോ​ൾ​ഡി​ങ്​​സ്​ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും താ​ഴ്​​ന്ന വ​രു​മാ​ന​ക്കാ​രു​മാ​യ നി​ര​വ​ധി പേ​ർ​ക്ക്​ ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ഇ​ഫ്​​താ​ർ വി​രു​ന്ന്​ ഒ​രു​ക്കി​യി​രു​ന്നു. ശൈ​ഖ ഹി​ന്ദ്​ ബി​ൻ​ത്​ മ​ക്​​തൂം ബി​ൻ ജു​മാ അ​ൽ മ​ക്​​തും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ത്തം വ​ഹി​ക്കാ​ൻ വ്യ​ക്​​തി​ക​ൾ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​സ​ര​മു​ണ്ട്. www.10millionmeals.ae എ​ന്ന സൈ​റ്റ്​ മു​ഖേ​ന ഒാ​ൺ​ലൈ​നി​ൽ സം​ഭാ​വ​ന​ക​ൾ ന​ൽ​കാം.

ദു​ബൈ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​​ലെ അ​ക്കൗ​ണ്ട്​ ന​മ്പ​ർ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഇ​ത്തി​സ​ലാ​ത്ത്, ഡു ​ഫോ​ൺ ന​മ്പ​റു​ക​ളി​ൽ​നി​ന്ന്​ 1034 എ​ന്ന ന​മ്പ​റി​ലേ​ക്ക്​ meal എ​ന്ന്​ എ​സ്.​എം.​എ​സ്​ അ​യ​ച്ചാ​ൽ ഒ​രു ആ​ഹാ​ര​ത്തി​നു​ള്ള വി​ഹി​ത​മാ​യ എ​ട്ടു ദി​ർ​ഹം സം​ഭാ​വ​ന ന​ൽ​കാ​ൻ ക​ഴി​യും. 5 ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ​ക്കു​ള്ള തു​ക ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ 1035, 10 ഭ​ക്ഷ​ണം ന​ൽ​കാ​ൻ 1036, 20 ഭ​ക്ഷ​ണം ന​ൽ​കാ​ൻ 1037. 50 ഭ​ക്ഷ​ണ​പ്പൊ​തി ന​ൽ​കാ​ൻ 1038 എ​ന്നീ ന​മ്പ​റു​ക​ളി​ലേ​ക്ക്​ സ​ന്ദേ​ശം അ​യ​ക്കാം. ഒ​രു പൊ​തി​ക്ക്​ എ​ട്ട്​ ദി​ർ​ഹം എ​ന്ന നി​ര​ക്കി​ൽ നി​ങ്ങ​ളു​ടെ ഫോ​ൺ ബാ​ല​ൻ​സി​ൽ​നി​ന്ന്​ അ​ല്ലെ​ങ്കി​ൽ ഫോ​ൺ ബി​ല്ലി​ൽ​നി​ന്ന്​ തു​ക ഇൗ​ടാ​ക്കും. ഇ​തി​നു പു​റ​മെ ഭ​ക്ഷ​ണ​പ്പൊ​തി​ക​ളും സാ​മ​ഗ്രി​ക​ളും ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ 8004006 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodgulf news
News Summary - food-uae-gulf news
Next Story