ഭക്ഷണവിതരണത്തിന് ആർ.ടി.എ 30 ടാക്സികൾ വിട്ടുനൽകും
text_fieldsദുബൈ: വിശുദ്ധ മാസത്തിൽ ഒരുകോടി ഭക്ഷണപ്പൊതികൾ വിതരണം നടത്താൻ യു.എ.ഇ വൈസ് പ്രസിഡൻ റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പ്രഖ ്യാപിച്ച പദ്ധതിയിൽ ഭക്ഷണവിതരണം നടത്താൻ ദുബൈ ടാക്സികളും. ‘ഒരു കോടി ഭക്ഷണപ്പൊതികൾ’ പദ്ധതിയുടെ 30 ടാക്സികൾ ഭക്ഷണ വിതരണത്തിനായി ഓടും. ഇതിനായി ടാക്സികൾ വിട്ടുനൽകുമെന്ന് ദുബൈ ആർ.ടി.എ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടിവ് ഡയറക്ടർ ചെയർമാനുമായ മത്വർ അൽ ത്വായിർ പറഞ്ഞു.
വിശുദ്ധ റമദാൻ മാസത്തിൽ മുതിർന്ന പൗരന്മാർക്കും ടാക്സി ഡ്രൈവർമാരുടെ കുടുംബങ്ങൾക്കും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആർ.ടി.എ ടോപ്അപ് നോൾ കാർഡുകൾ നൽകും. ലത്തീഫ ഹോസ്പിറ്റൽ, റാഷിദ് ഹോസ്പിറ്റൽ, ദുബൈ ആംബുലൻസ് സർവിസ് എന്നിവിടങ്ങളിലെ ക്ലീനിങ് സ്റ്റാഫുകൾക്കും സുരക്ഷ ഉദ്യോഗസ്ഥർക്കും റമദാനിലുടനീളം അതോറിറ്റി ഇഫ്താർ നൽകുമെന്നും മത്വർ അൽ ത്വായിർ വ്യക്തമാക്കി.മാനവികമൂല്യമുള്ള ഇൗ പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തിക്കുന്നതിനുള്ള കാമ്പയിനിനെ പിന്തുണക്കുന്നതിന് സ്ഥാപനങ്ങൾ, കമ്പനികൾ, വ്യക്തിഗത സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹകരണവും തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.