കറാച്ചി രുചിയുടെ കാരണവര്‍ ഇനി ഓര്‍മ
text_fields ദുബൈ: പാക്കിസ്താനി വിഭവങ്ങളെ യു.എ.ഇയുടെ മുക്കുമൂലകളില്‍ ചിരപരിചിതമാക്കിയ ‘കറാച്ചി ദര്‍ബാര്‍’ ഭക്ഷ്യശൃംഖലയുടെ സ്ഥാപകന്‍ ഹാജി മുഹമ്മദ് ഫാറൂഖ് (69)അന്തരിച്ചു. വെള്ളിയാഴ്ച പൊടുന്നനെ ദേഹാസസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പാക്കിസ്താനില്‍ നിന്ന് പ്രവാസിയായി എത്തിയ ഇദ്ദേഹം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് തൊഴില്‍ തേടിയത്തെുന്ന സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലക്ക് നാടിന്‍െറ തനതു രുചിയുള്ള ഭക്ഷണം വിളമ്പുക എന്ന ലക്ഷ്യത്തോടെ 1973ലാണ് കറാച്ചി ദര്‍ബാര്‍ എന്ന ചെറു ഭക്ഷണശാല ദുബൈയില്‍ ആരംഭിച്ചത്. പ്രവാസി സമൂഹം ഉയര്‍ച്ച പ്രാപിച്ചതിനൊപ്പം കറാച്ചി ദര്‍ബാറും വളര്‍ന്നു.പാക്കിസ്താനിലെ പരമ്പരാഗത വിഭവങ്ങളും ഇന്ത്യന്‍ മുഗളായി വിഭവങ്ങളും അവതരിപ്പിച്ച സ്ഥാപനം എമിറേറ്റുകളിലെമ്പാടും പ്രിയം നേടി. ദുബൈയുടെ കോണുകളിലും മറ്റ് എമിറേറ്റുകളിലുമായി 20 ശാഖകള്‍ തുറന്നു.
ജനപ്രിയ ബ്രാന്‍റിന്‍െറ അധിപനായി പേരെടുത്തപ്പോഴും സാധാരണക്കാരായ പ്രവാസികളുടെ വേദനകളൊപ്പാനും അദ്ദേഹം എന്നും സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.