മിച്ചം വന്ന ഭക്ഷണം വിശിഷ്ടാതിഥികള്‍ക്ക് വിളമ്പി; മികച്ച ആശയമെന്ന് ലോക നേതാക്കള്‍
text_fieldsദുബൈ: ലോക സര്‍ക്കാര്‍ ഉച്ചകോടിയിലെ കാലാവസ്ഥാമാറ്റ സമ്മേളനത്തില്‍ പങ്കെടുക്കാനത്തെിയ ലോക നേതാക്കള്‍ക്കായി കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം ഒരുക്കിയ അത്താഴ വിരുന്നില്‍ വിളമ്പിയത് മിച്ചം വന്ന ഭക്ഷണം. ഭക്ഷണം പാഴാവുന്നത് തടയുന്നതിനും ഓരോ രാജ്യത്തിനുമുള്ള ഉത്തരവാദിത്വം ബോധ്യപ്പെടുത്തുന്നതുമായ ഈ സുപ്രധാന നടപടിക്ക് സമ്പൂര്‍ണ പിന്തുണയാണ് അതിഥികള്‍ നല്‍കിയത്. വിരുന്നുകളില്‍ ബാക്കി വന്ന ഭക്ഷണം പാഴാക്കാതെ വൃത്തിയായി സൂക്ഷിച്ച് ആവശ്യമുള്ള മേഖലകളിലേക്ക് എത്തിച്ചു നല്‍കാന്‍ ലക്ഷ്യമിട്ട് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച ഭക്ഷ്യബാങ്കിന് ലോകനേതാക്കള്‍ പിന്തുണയും പ്രഖ്യാപിച്ചു.
ഭക്ഷണം പാഴാക്കുന്നതിന്‍െറ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ളെന്നും അടിയന്തിരമായി തടയിടേണ്ട വിപത്താണിതെന്നും എന്ന ബോധ്യത്താലാണ് ഇത്തരമൊരു വിരുന്നിലൂടെ സന്ദേശം പകരാന്‍ തീരുമാനിച്ചതെന്നും വിശിഷ്ടാതിഥികള്‍ നല്‍കിയ പിന്തുണക്ക് നന്ദിരേഖപ്പെടുത്തുന്നതായും കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രി ഡോ. താനി അഹ്മദ് അല്‍ സെയൂദി പറഞ്ഞു. യു.എ.ഇയില്‍ മാത്രം 1300 കോടിയുടെ ഭക്ഷണം പ്രതിവര്‍ഷം പാഴാവുന്നുണ്ട്. ഈ വെല്ലുവിളി നേരിടുന്നതിന് സര്‍ക്കാറുകള്‍ ജനങ്ങള്‍ക്കിടയില്‍ സംരക്ഷണ ശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ വര്‍ഷവും പാഴാവുന്ന 1.3 ടണ്‍ ഭക്ഷണമെന്നാല്‍ ലോകത്തിന്‍െറ ഭക്ഷ്യോല്‍പാദനത്തിന്‍െറ 30 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.