Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരു​ചി​യു​ടെ...

രു​ചി​യു​ടെ മേ​ള​പ്പെ​രു​ക്കം തീ​ർ​ക്കാ​ൻ ‘ഫു​ഡോ ഫു​ഡ്​’ വ​രു​ന്നു

text_fields
bookmark_border
logo
cancel

ഷാ​ർ​ജ: ലോ​ക​ത്തെ ഏ​താ​ണ്ട്​ 200 രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ പ്ര​വാ​സി​ക​ളാ​യു​ള്ള രാ​ജ്യ​മാ​ണ്​ യു.​എ.​ഇ. അ​തു​കൊ​ണ്ടു ത​ന്നെ മ​റ്റ്​​ എ​വി​ടേ​യും കാ​ണാ​നാ​വാ​ത്ത വൈ​വി​ധ്യ​ങ്ങ​ൾ യു.​എ.​ഇ​യി​ൽ കാ​ണാ​നാ​വും.

ഭ​ക്ഷ​ണ വൈ​വി​ധ്യ​മാ​ണ്​ അ​തി​ൽ പ്ര​ധാ​നം. ത​ന​ത്​ അ​റ​ബ്​ രു​ചി​ക​ൾ​ക്കൊ​പ്പം ഇ​ന്ത്യ​ൻ, ചൈ​നീ​സ്, ജാ​പ്പ​നീ​സ്,​ ഫി​ലി​പ്പൈ​ൻ​സ്​, കോ​ണ്ടി​ന​ന്‍റ​ൽ, റ​ഷ്യ​ൻ അ​ങ്ങ​നെ പോ​കു​ന്നു ഭ​ക്ഷ​ണ വൈ​വി​ധ്യ​ങ്ങ​ൾ. എ​ന്നാ​ൽ, എ​ല്ലാ രു​ചി​ക​ളും ഒ​രി​ട​ത്ത്​ ല​ഭി​ക്കു​ക​യെ​ന്ന​ത്​ പ്രാ​യോ​ഗി​ക​മ​ല്ല. ദു​ബൈ​യി​ൽ ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണം ചി​ല​പ്പോ​ൾ അ​ബൂ​ദ​ബി​യി​ലോ ഷാ​ർ​ജ​യി​ലോ ല​ഭി​ച്ചു​കൊ​ള്ള​ണ​മെ​ന്നി​ല്ല. ഇ​ങ്ങ​നെ പ​ല​ത​രം രു​ചി​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ ല​ഭി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള ഏ​റ്റ​വും മി​ക​ച്ച വേ​ദി​യൊ​രു​ക്കു​ക​യാ​ണ്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’. ഡി​സം​ബ​ർ 26, 27, 28, 29 തീ​യ​തി​ക​ളി​ലാ​യി ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ലാ​ണ്​ ‘ഫു​ഡോ ഫു​ഡ്​’ എ​ന്ന പേ​രി​ൽ രു​ചി​ക​ളു​ടെ മേ​ള​പ്പെ​രു​ക്കം തീ​ർ​ക്കു​ന്ന​ത്.

മ​ല​യാ​ളി​യു​ടെ ത​നി​നാ​ട​ൻ ഭ​ക്ഷ​ണം മു​ത​ൽ ബ​ദു​വി​യ​ൻ സം​സ്കാ​ര​ത്തി​ലെ ഇ​ഷ്ട​വി​ഭ​വ​ങ്ങ​ൾ വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ഫു​ഡോ ഫു​ഡി​ൽ ആ​സ്വ​ദി​ക്കാം. വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ രാ​ത്രി 11 മ​ണി​വ​രെ​യാ​ണ്​ സ​ന്ദ​ർ​ശ​ന സ​മ​യം. പ​ല രാ​ജ്യ​ങ്ങ​ളി​ലെ ഭ​ക്ഷ​ണ രു​ചി​ക​ളു​മാ​യി അ​മ്പ​തി​ല​ധി​കം സ്റ്റാ​ളു​ക​ളാ​ണ്​ ഒ​രു​ക്കു​ന്ന​ത്.

ശൈ​ത്യ​കാ​ല​ത്തി​ന്‍റെ ത​ണു​പ്പു​ള്ള വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ചൂ​ടു പ​റ​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​പ്പം വി​വി​ധ ക​ലാ​സ്വാ​ദ​ന​ത്തി​നും മ​ത്സ​ര​ങ്ങ​ൾ​ക്കു​മു​ള്ള വേ​ദി​കൂ​ടി​യാ​ണ്​ ഫു​ഡോ ഫു​ഡ്. മേ​ള​യു​ടെ ആ​ദ്യ ദി​ന​മാ​യ വ്യാ​ഴാ​ഴ്ച​യാ​ണ്​ പ​ച്ച​ക്ക​റി​ക​ളി​ൽ ക​ര​വി​രു​തി​ലൂ​ടെ കാ​ഴ്ച​ക​ൾ വി​രി​യി​ക്കു​ന്ന കാ​ർ​വി​ങ്​ ക​ലാ​കാ​ര​ന്മാ​ർ​ക്കു​ള്ള വെ​ജി​റ്റ​ബ്​​ൾ കാ​ർ​വി​ങ്​ മ​ത്സ​രം.

രാ​ത്രി ഏ​ഴി​നും ഒ​മ്പ​തി​നു​മി​ട​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ്​ കാ​ത്തി​രി​ക്കു​ന്ന​ത്. മി​നി സ്​​റ്റേ​ജി​ൽ രാ​ത്രി എ​ട്ട്​ മു​ത​ൽ 10 വ​രെ യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ബാ​ൻ​ഡ്​​ ക​ലാ​കാ​ര​ന്മാ​രു​ടെ മി​ന്നും പ്ര​ക​ട​ന​വും അ​ര​ങ്ങേ​റും. ര​ണ്ടാം ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച ഭ​ക്ഷ​ണ പ്രേ​മി​ക​ൾ​ക്ക്​ ഹ​രം പ​ക​രു​ന്ന പു​ട്ട്​ തീ​റ്റ മ​ത്സ​രം ന​ട​ക്കും.

വൈ​കീ​ട്ട്​ അ​ഞ്ചു മു​ത​ൽ ആ​റു​മ​ണി​വ​രെ​യാ​ണ്​ പു​ട്ടു​തീ​റ്റ മ​ത്സ​രം. അ​ന്നേ ദി​വ​സം രാ​ത്രി എ​ട്ട്​ മു​ത​ൽ 10 വ​രെ ബാ​ൻ​ഡ്​​ പ്ര​ക​ട​നം ആ​സ്വ​ദി​ക്കാം. മൂ​ന്നാം ദി​ന​മാ​യ ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴി​നും എ​ട്ടി​നു​മി​ട​യി​ലാ​ണ്​ കേ​ക്ക്​ ഡെ​ക്ക​റേ​ഷ​ൻ. മ​നോ​ഹ​ര​മാ​യി കേ​ക്കു​ക​ൾ ഡെ​​ക്ക​റേ​റ്റ്​ ചെ​യ്യാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്കു​ള്ള മി​ക​ച്ച വേ​ദി​യാ​യി​രി​ക്കു​മി​തെ​ന്നു​റ​പ്പാ​ണ്.

അ​ന്നേ ദി​വ​സം രാ​ത്രി എ​ട്ട്​ മ​ണി​ക്കാ​ണ്​ ജാ​ക്സ​ൺ ആ​ൻ​ഡ്​ ടീ​മി​ന്‍റെ മ്യൂ​സി​ക്​ ജീ​ൻ സം​ഗീ​ത പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. അ​വ​സാ​ന ദി​ന​മാ​യ ഞാ​യ​റാ​ഴ്ച​യാ​ണ്​ മ​ല​യാ​ളി​ക​ൾ​ക്ക്​ ഏ​റെ ഹ​രം പ​ക​രു​ന്ന മ​ത്സ​ര​മാ​യ ബി​രി​യാ​ണി ഗാ​ർ​ണി​ഷി​ങ്​ അ​ര​ങ്ങേ​റു​ക.

വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മി​ക​ച്ച ബി​രി​യാ​ണി നി​ർ​മാ​താ​ക്ക​ളെ ക​ണ്ടെ​ത്തും. അ​ന്ന്​ രാ​ത്രി ഏ​ഴി​ന്​​ യു.​എ.​ഇ​യി​ലെ പ്ര​മു​ഖ മു​ട്ടി​പ്പാ​ട്ട്​ സം​ഘ​ത്തി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ൾ ആ​സ്വാ​ദ​ക​ർ​ക്ക്​ ന​വ്യാ​നു​ഭ​വം പ​ക​രു​ന്ന​താ​കും. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്​​ത​വ​ർ​ക്കാ​ണ്​ മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. ര​ജി​സ്​​ട്രേ​ഷ​നാ​യി​​ 971 52 856 9878 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ്​ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്.

അ​ഞ്ച്​ ദി​ർ​ഹ​മാ​ണ്​ പ്ര​വേ​ശ​ന ഫീ​സ്. നാ​ലു ദി​ന​ങ്ങ​ളി​ലാ​യി ജ​ന​സാ​ഗ​ര​മൊ​ഴു​കു​ന്ന മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യു.​എ.​ഇ​യി​ലെ ഫു​ഡ്​ സ്റ്റാ​ളു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ഭ​ക്ഷ്യ വി​ത​ര​ണ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​ർ​ക്കാ​യു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​രു​ക​യാ​ണ്. ര​ജി​സ്​​ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക്​ ഫോ​ൺ: 971 55 521 0987.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsGulf MadhyamWinter Carnivalfoodo food
News Summary - FOODO FOOD; Winter carnival festival
Next Story