ഷാർജയിലെ മലനിരയിൽ രണ്ട് സ്റ്റേഡിയങ്ങൾ പണിയുന്നു
text_fieldsഷാർജ: എമിറേറ്റിലെ മലനിരയിൽ രണ്ട് ഫുട്ബാൾ സ്റ്റേഡിയങ്ങൾ പണിയുന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൽബ ക്ലബിനും ഖോർഫക്കാൻ ക്ലബിനും വേണ്ടിയാണ് ഉയർന്ന സ്ഥലങ്ങളിൽ സ്റ്റേഡിയം ഒരുക്കുന്നത്. ഈർപ്പം കുറഞ്ഞ അന്തരീക്ഷത്തിൽ സുഖകരമായ കളിക്കാൻ സൗകര്യമൊരുക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
കൽബ ക്ലബിന് സമുദ്ര നിരപ്പിൽ നിന്ന് 850 മീറ്റർ ഉയരത്തിലും ഖോർഫക്കാൻ 900 മീറ്റർ ഉയരത്തിലുമാണ് സ്റ്റേഡിയങ്ങൾ ഒരുക്കുകയെന്ന് ശൈഖ് സുൽത്താൻ പറഞ്ഞു. 10 ഡിഗ്രി തണുപ്പായിരിക്കും ഫുട്ബാൾ സ്റ്റേഡിയങ്ങളിലുണ്ടാവുക. അഡ്നോക് പ്രഫഷനൽ ലീഗ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച എമിറേറ്റിലെ ക്ലബുകളെ ഷാർജ ഭരണാധികാരി അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.