വസാകാ-2025: ഏറാമല ടീം ചാമ്പ്യന്മാൻ
text_fieldsവസാകാ-2025 ഫുട്ബാൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായ ഏറാമല ടീം
ദുബൈ: വടകര മണ്ഡലം കെ.എം.സി.സി വസാകാ-2025 എന്ന പേരില്‍ ദുബൈയില്‍ ഒരുക്കിയ ഫുട്ബാൾ ടൂർണമെന്റിൽ ഏറാമല ടീം ചാമ്പ്യന്മാരായി. ചോറോട് പഞ്ചായത്ത് ടീം റണ്ണറപ്പായി. ദുബൈയില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ അഴിയൂര്‍, ഏറാമല, ചോറോട്, ഒഞ്ചിയം പഞ്ചായത്തുകളിലെയും വടകര മുനിസിപ്പാലിറ്റി ടീമുകളുമാണ് ഏറ്റുമുട്ടിയത്.
ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ സ്പോണ്‍സര്‍ഷിപ് സ്ട്രാറ്റജി ഹെഡ് അഹ്മദ് ഇബ്രാഹിം ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. നാഷനല്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി പി.കെ. അന്‍വര്‍ നഹ ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ദുബൈ കെ.എം.സി.സി നേതാക്കളായ ഇസ്മായില്‍ ഏറാമല, അഡ്വ.സാജിദ് അബൂബക്കര്‍, പി.വി. നാസര്‍, ഗഫൂര്‍ പാലോളി അതിഥികളായി പങ്കെടുത്തു. ചെയര്മാന് നൗഷാദ് ചള്ളയില്‍ ടൂര്‍ണമെന്റ് നിയന്ത്രിച്ചു. ജനറല്‍ കണ്‍വീനര്‍ റഫീഖ് കുഞ്ഞിപ്പള്ളി സ്വാഗതം പറഞ്ഞു.
ഫുട്ബാൾ ടൂർണമെന്റ് വൻ വിജയമായ പശ്ചാത്തലത്തിൽ ക്രിക്കറ്റ്, കബഡി, ബാഡ്മിന്റൺ മത്സരങ്ങളും പ്രദേശത്തെ കുടുംബങ്ങളെ ഒരു വേദിയിലെത്തിച്ച് കുടുംബസംഗമവും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അടുത്ത ടൂര്‍ണമെന്റില്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.