അമീൻ പുത്തൂർ മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് ഇന്ന്
text_fieldsഎട്ടാമത് അമീൻ പുത്തൂർ എട്ടാമത് അഖിലേന്ത്യ ഫുട്ബാൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനചടങ്ങ്
ഫുജൈറ: മലപ്പുറം ജില്ല കെ.എം.സി.സി ഫുജൈറ സംഘടിപ്പിക്കുന്ന എട്ടാമത് അമീൻ പുത്തൂർ അഖിലേന്ത്യ ഫുട്ബാൾ ടൂർണമെന്റ് ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഫുജൈറ സ്റ്റേഡിയത്തിൽ ആരംഭിക്കും.
പോസ്റ്റർ പ്രകാശന ചടങ്ങ് കെ.എം.സി.സി ഓഡിറ്റോറിയത്തിൽ മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്നു.
കേരള എക്സ്പാട്രിയേറ്റ് ഫുട്ബാൾ അസോസിയേഷൻ (കെ.ഇ.എഫ്.എ) റാങ്കിൽ ഉൾപ്പെട്ട സക്സസ് പോയന്റ് കോളജ് എഫ്.സി, യുനൈറ്റഡ് എഫ്.സി കാലിക്കറ്റ്, ബിൻ മൂസ ഗ്രൂപ് എഫ്.സി, കോർണർ വേൾഡ് എഫ്.സി, ഫ്രാങ്ഗൾഫ് അഡ്വക്കറ്റ്സ്, അബേർക്കോ ഫ്രയ്ത് എഫ്.സി, അൽ സബാഹ് ഹസ്റ്റേഴ്സ്, കീനെസ് എഫ്.സി എന്നീ പ്രഗൽഭരായ എട്ടു ടീമുകൾ തമ്മിലാണ് ഓൾ ഇന്ത്യ ഇലവൻസ് മത്സരം നടക്കുക.
കെഫയുടെ 2025 ലെ പ്രഥമ ഇലവൻസ് മത്സരമാണ് ഇതെന്നും ടൂർണമെന്റ് വീക്ഷിക്കാൻ വരുന്നവർക്ക് മികച്ച സൗകര്യങ്ങളാണ് ഫുജൈറ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.