ഫുട്ബാൾ ടൂർണമെന്റ്: ജയ്സിയും ട്രോഫിയും പ്രകാശനം ചെയ്തു
text_fieldsദുബൈ: കെ.എം.സി.സി ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കിക്ക് ഓഫ് 2024’ ഫുട്ബാൾ മത്സരത്തിന്റെ ട്രോഫിയുടെയും ജയ്സിയുടെയും പ്രകാശനം നടന്നു. ഖിസൈസിലെ കാലിക്കറ്റ് സിറ്റി റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ വടകര മണ്ഡലം യു.ഡി.എഫ് ചെയർമാനും വടകര ബ്ലോക്ക് മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കോട്ടയിൽ രാധാകൃഷ്ണൻ ട്രോഫിയും ദുബൈ കെ.എം.സി.സി നേതാവ് ഒ.കെ ഇബ്രാഹിം ജെയ്സിയും പ്രകാശനം ചെയ്തു. കെ.എം.സി.സി ഒഞ്ചിയം പഞ്ചായത്ത് സെക്രട്ടറി എസ്.കെ. ഷഫീക്ക് ആമുഖ പ്രഭാഷണം നടത്തി.
പ്രസിഡന്റ് അസ്ലം കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സി.ഡി.എ ബോർഡ് ഡയറക്ടർ ഒ.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കെ.വി റിയാസ്, പി.പി അൻവർ, മുഹമ്മദ് ഏറാമല തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ വി.കെ ഷംസുദ്ദീൻ നന്ദി പറഞ്ഞു.
ഡിസംബർ 22ന് വൈകീട്ട് ഖിസൈസിലെ അൽസാദിഖ് അറബിക് ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഫുട്ബാൾ ടൂർണമെന്റിൽ പ്രഗല്ഭ ടീമുകൾ മാറ്റുരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.