പരീക്ഷ ഒഴിവാക്കി പന്തു തട്ടാൻ പോയ മകനെയോർത്ത് രാജുവിന് അഭിമാനം
text_fieldsദുബൈ: കേരളം നന്ദി പറയണം ഇൗ അച്ഛനോട്, പുസ്തകത്തേക്കാൾ ഇഷ്ടം പന്തിനോടാണെന്നു പറഞ്ഞ് മൈതാനത്തേക്കോടിയ മകനെ വിലക്കാതിരുന്നതിന്. പരീക്ഷകൾ പോലും ഒഴിവാക്കി കളിക്കാനിറങ്ങുന്നതു കണ്ട് മുഖം കനപ്പിക്കാതിരുന്നതിന്. ഒടുവിലിതാ പരീക്ഷകൾ തോറ്റ ആ മകൻ കളം നിറഞ്ഞ് കളിച്ച് വംഗ മണ്ണിൽ നിന്ന് വിജയ കിരീടം കേരളത്തിലേക്ക് തിരിച്ചെത്തിച്ചിരിക്കുന്നു. സന്തോഷ് ട്രോഫി വിജയ സന്തോഷം പങ്കുവെക്കാൻ മകൻ രാഹുൽ രാജ് വിളിക്കുേമ്പാൾ തൃശൂർ തൃത്തല്ലൂർ വയ്ലപ്പിള്ളി രാജേന്ദ്രൻ (രാജു) പറഞ്ഞു^ ‘‘മോനേ നിെൻറ തീരുമാനമായിരുന്നു ശരി’’. ‘‘അച്ഛൻ കൂട്ടു നിന്നതു കൊണ്ട് ലഭിച്ച വിജയമാണിതെന്ന്’’ കേരള ടീം കാപ്റ്റെൻറ അഭിമാനം നിറഞ്ഞ മറുപടി.
ദുബൈ അൽ അനാം കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന രാജു മകെൻറ കളി കാണാനായി നേരത്തേ തന്നെ താമസ സ്ഥലത്തെത്തിയിരുന്നു. വിശ്രമമില്ലാതെ കളിക്കുന്ന മകനു മേൽ സമ്മർദം ഏറെയായിരുന്നു. ടെൻഷൻ സഹിക്കാനാവാതെ വീട്ടിലേക്ക് വിളിച്ചപ്പോൾ വീട്ടുകാരും അയൽക്കാരുമെല്ലാം തികഞ്ഞ പ്രതീക്ഷയിൽ. സ്വപ്ന വിജയം സഫലമായതോടെ ആശങ്കകൾ ആനന്ദക്കണ്ണീരായി മാറി. രാഹുലിെൻറ ദുബൈയിലുള്ള അമ്മാവൻ ഷൈൻ ആണ് ആദ്യം വിളിച്ചത്. വീട്ടിൽ വിളിച്ച് ആഘോഷ വിവരങ്ങൾ തിരക്കുന്നതിനിടയിൽ ചങ്ങാതിമാരായ രഞ്ജു, രാജീവ്, മനു, അനൂപ്, പ്രദീപ്, രാജീവ്, േഗാകുൽ തുടങ്ങിയവരെല്ലാം അഭിനന്ദനമറിയിക്കാനെത്തി.
രണ്ടു പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന രാജു നേരത്തേ ഒമാനിൽ ബിസിനസ് ചെയ്യവെ കുടുംബവും ഒപ്പമുണ്ടായിരുന്നു. ഏഴു വയസുകാരനായ രാഹുൽ അന്ന് അറബിക്കുട്ടികൾക്കൊപ്പം പന്തു കളിക്കാൻ പോകുമായിരുന്നു. ഏഴാം ക്ലാസ് വരെ ഗൾഫിൽ പഠിച്ച ശേഷമാണ് നാട്ടിലേക്ക് പോയത്. ഇപ്പോൾ കളിത്തിരക്കിനിടയിൽ നാട്ടിൽ വരുേമ്പാഴെല്ലാം അവൻ പ്രദേശത്തെ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാൻ സമയം കണ്ടെത്താറുണ്ട്.
കാൽ പന്തുകളിയുടെ പ്രതാപം മുൻപത്തേക്കാൾ ശക്തമായി തിരിച്ചു വരുേമ്പാൾ മകൻ അതിെൻറ മുൻനിരക്കാരനാവുന്നതിൽ ഇൗ അച്ഛന് പറഞ്ഞാൽ തീരാത്ത സംതൃപ്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.