വിസ്മയങ്ങളുടെ മേളക്കാഴ്ചക്ക്: ഇന്ന് കൊടിയിറക്കം
text_fieldsദുബൈ: മനുഷ്യരായി ജീവിക്കണോയെന്ന് ഒരുവേള തോന്നിപ്പോകുന്ന തരത്തിൽ റോബോട്ടുകൾ കീഴടക്കുന്ന പുതിയ ലോകത്ത് നാളെയുടെ ജീവിതം വരച്ചുകാട്ടിയ ജൈടെക്സ് ആഗോള സാങ്കേതിക വാരാഘോഷത്തിന് ഇന്ന് കൊടിയിറങ്ങും. കോവിഡിൽ കുരുങ്ങിപ്പോയ ലോകത്തെ ഉണർത്തുന്നതിനായി ദുബൈ നഗരം ആതിഥേയത്വം വഹിച്ച ആഗോള മേളയിലേക്ക് പതിനായിരങ്ങളാണ് ഇരച്ചെത്തിയത്. ദുബൈ ട്രേഡ് സെൻററിലെ 15ൽപരം ഹാളുകളിലായി നടന്ന ജൈടെക്സ് 40ാം പതിപ്പ്, നിർമിത ബുദ്ധിയും ബ്ലോക്ക് ചെയിനും ആഗ്മെൻറഡ്-വെർച്വൽ റിയാലിറ്റികളും സമ്മേളിപ്പിച്ചൊരുക്കിയ കാഴ്ചകൾ വിസ്മയം തീർത്തു.
60 രാജ്യങ്ങളിൽ നിന്നുള്ള 1,200 കമ്പനികളാണ് സാങ്കേതിക വാരാഘോഷത്തിൽ പങ്കാളികളായത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ധരും ശാസ്ത്രജ്ഞരും നേതൃത്വം നൽകിയ 40ഓളം അക്കാദമിക സെഷനുകളും 20ഓളം ശിൽപശാലകളും ജൈടെക്സിെൻറ ഭാഗമായി നടന്നു. സൗദി അറേബ്യ, ബഹ്റൈൻ, ജപ്പാൻ, യു.എസ്, യു.കെ, ബെൽജിയം, ബ്രസീൽ, ഇറ്റലി, ഹോേങ്കാങ്, പോളണ്ട്, റഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ നിരവധി കമ്പനികളാണ് മേളയിൽ പങ്കാളികളായത്.
അബൂദബി, അജ്മാൻ ഗവൺമെൻറുകളുടെ പവലിയനുകളും ജൈടെക്സിലൊരുക്കി. ദുബൈ പൊലീസ്, ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ദുബൈ മുനിസിപ്പാലിറ്റി, വിവിധ എമിറേറ്റുകളിലെ സർക്കാർ ഡിപ്പാർട്മെൻറുകൾ, ദുബൈ ഇൻറർനെറ്റ് സിറ്റി, ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ കസ്റ്റംസ്, ജി.ഡി.ആർ.എഫ്.എ, ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി, ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെൻറർ എന്നിവയുടെ പവലിയനുകളിലും ടെലികോം കമ്പനികളായ ഡ്യു, ഇത്തിസ്വലാത്ത് എന്നിവയുടെ സ്റ്റാളുകളിലും ജനത്തിരക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.