Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി...

അ​ബൂ​ദ​ബി നി​വാ​സി​ക​ള്‍ക്ക് സൗ​ജ​ന്യ പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍

text_fields
bookmark_border
Free immunization vaccine
cancel

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ നി​വാ​സി​ക​ള്‍ക്ക് പ​ക​ർ​ച്ച​പ്പ​നി​ക്കെ​തി​രാ​യ പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. യു.​എ.​ഇ​യു​ടെ വാ​ര്‍ഷി​ക ദേ​ശീ​യ വാ​ക്സി​ൻ കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ്ര​ഖ്യാ​പ​നം. സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​ത്​ മു​ത​ല്‍ അ​ടു​ത്ത വ​ർ​ഷം മാ​ര്‍ച്ച് വ​രെ കാ​മ്പ​യി​ൻ നീ​ളും. എ​മി​റേ​റ്റ്‌​സ് ഹെ​ല്‍ത്ത് സ​ര്‍വി​സ​സ്, അ​ബൂ​ദ​ബി പ​ബ്ലി​ക് ഹെ​ല്‍ത്ത് സെ​ന്‍റ​ര്‍, അ​ബൂ​ദ​ബി ആ​രോ​ഗ്യ​വ​കു​പ്പ്, ദു​ബൈ ഹെ​ല്‍ത്ത് അ​തോ​റി​റ്റി, ദു​ബൈ ഹെ​ല്‍ത്ത് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ക്കു​ക. സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ക എ​ന്ന വി​ഷ​യ​ത്തി​ലാ​ണ്​ ഇ​ത്ത​വ​ണ​ത്തെ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

യു.​എ.​ഇ പൗ​ര​ന്മാ​ര്‍ക്കും താ​മ​സ​ക്കാ​ര്‍ക്കും സൗ​ജ​ന്യ​മാ​യി കു​ത്തി​വെ​പ്പെ​ടു​ക്കാ​നാ​വു​മെ​ന്ന് അ​ബൂ​ദ​ബി പ​ബ്ലി​ക് ഹെ​ല്‍ത്ത് സെ​ന്‍റ​റി​ലെ പ​ക​ര്‍ച്ച​വ്യാ​ധി വി​ഭാ​ഗം ആ​ക്ടി​ങ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഫൈ​സ​ല്‍ അ​ല​ഹ്ബാ​ബി പ​റ​ഞ്ഞു.115 ആ​രോ​ഗ്യ​പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ക്കു പു​റ​മെ, അം​ഗീ​കൃ​ത ഫാ​ര്‍മ​സി​ക​ള്‍ മു​ഖേ​ന​യും ഇ​ൻ​ഫ്ലു​വ​ന്‍സ് വാ​ക്‌​സി​ന്‍ ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsFree immunization vaccine
News Summary - For Abu Dhabi residents Free immunization vaccine
Next Story