പൗരന്മാർക്ക് ജോലി നൽകുന്നതിന് സവിശേഷ ശ്രദ്ധ -ഷാർജ ഭരണാധികാരി
text_fieldsഷാർജ: പൗരന്മാർക്ക് ജോലിനൽകുന്ന വിഷയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. തൊഴിൽ വിഷയത്തിൽ എല്ലാ ശ്രദ്ധയും ചെലുത്തുന്നുണ്ടെന്നും ഇത് സംബന്ധിച്ച കർമപരിപാടികൾ നടപ്പാക്കി വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിന്റെ രൂപവത്കരണത്തിലും സുസ്ഥിരതയിലും ജോലിയുടെ പ്രാധാന്യം മനസ്സിലാക്കി തൊഴിൽ ഉറപ്പാക്കുക എന്നത് പ്രധാന കടമയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിന് കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ തന്നെ നടക്കുന്നുണ്ടെന്ന് അദ്ദേഹം ഷാർജ റേഡിയോയിലും ടെലിവിഷനിലും സംപ്രേഷണം ചെയ്ത 'ഡയറക്ട് ലൈൻ' പരിപാടിയിൽ പറഞ്ഞു. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ഹസൻ ഖലാഫിന്റെ നേതൃത്വത്തിൽ നടത്തിയ ടെലിഫോൺ പരിപാടിയിലാണ് സുൽത്താൻ മുഹമ്മദ് അൽ ഖാസിമി ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ വർഷം ആദ്യം മുതൽ ഷാർജ പൊലീസിൽ 874 പൗരന്മാർ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വർഷാവസാനത്തോടെ ഈ എണ്ണം 1,500 ൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.