24ാം വർഷവും ഇമാറാത്തിന് നന്ദിപാടി ഗഫൂർ ഷാസ്
text_fieldsദുബൈ: അന്നം നൽകിയ നാടിന് നന്ദി പറയാൻ ഗഫൂർ ഷാസ് ഇത്തവണയും മറന്നില്ല. കോഴിക്കോട് നാദാപുരം കല്ലാച്ചി സ്വദേശി ഗഫൂർ ഷാസാണ് തുടർച്ചയായ 24 വർഷവും യു.എ.ഇയുടെ ദേശീയ ദിനാഘോഷത്തിന് കടപ്പാടിെൻറ ശീലുകളുമായി എത്തുന്നത്. ഇബ്രാഹിം കാരക്കാട് എഴുതിയ ഹുബിൽ കോർത്ത്... ഉശിരായി വന്ന്.... എന്ന് തുടങ്ങുന്ന വരികൾക്ക് ശബ്ദമേകിയാണ് ഇത്തവണ ആസ്വാദകർക്ക് മുന്നിലെത്തുന്നത്.
ഗായകനും സംഗീതസംവിധായകനുമായ ഗഫൂർ കഴിഞ്ഞ 23 വർഷവും ഇമാറാത്തിന് നന്ദി പറയുന്ന ഗാനങ്ങൾ പുറത്തിറക്കിയിരുന്നു. ലോകമെമ്പാടുമുള്ള -പ്രവാസികൾക്ക് സമാധാനപൂർണവും സുരക്ഷിതവുമായ ജീവിതം നൽകിയ യു.എ.ഇയുടെ മഹാമനസ്കതയും സഹിഷ്ണുതയും പ്രകടമാക്കുന്ന ഗാനമാണ് ആലപിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ട് കടന്ന ഈ ഉദ്യമം ഗഫൂറിന്- കടപ്പാടിെൻറയും സൗഹൃദത്തിെൻറയും സ്നേഹപ്പാട്ടുകളാണ്. ഒന്നുമില്ലായ്മയിൽ യു.എ.ഇ നൽകിയ ജീവിതസൗഭാഗ്യത്തിനുള്ള നന്ദിപറച്ചിൽ കൂടിയാണ് തെൻറ കലാസൃഷ്ടിയെന്ന് ഗഫൂർ ഷാസ് പറഞ്ഞു.
1996ലാണ് ഗഫൂർ ആദ്യഗാനം ആലപിക്കുന്നത്. മലപ്പുറം ഗഫൂറിെൻറ സംഗീതത്തിലാണ് അന്ന് പാടിയത്. രാഷ്ട്രപിതാവ് ശൈഖ് സായിദിനെക്കുറിച്ച് പാടിയ ഗാനത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. അതോടെ എല്ലാവർഷവും ദേശീയദിനത്തിന് ഗഫൂർ പ്രത്യേകം ഗാനങ്ങളൊരുക്കി. 2010 വരെ ഓഡിയോ സി.ഡിയിലാണ് ഗാനങ്ങൾ ഇറക്കിയിരുന്നത്. പിന്നീട് വീഡിയോ സിഡിയിലുടെ പാട്ട് പുറത്തിറക്കി. ഇപ്പോൾ സ്വന്തം യൂട്യൂബ് ചാനലിൽ കൂടിയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തിലും യു.എ.ഇയിലുമാണ് ഈ ഗാനത്തിെൻറ അണിയറ പ്രവർത്തനങ്ങൾ നടത്തിയത്. ഗോപു കൃഷ്ണ ഈണം പകർന്നു. ദുബൈയിൽ ബിസിനസ് സെറ്റപ്പ് സ്ഥാപനവും മറ്റ് അനുബന്ധ സംരംഭങ്ങളും നടത്തിവരുകയാണ് ഗഫൂർ ഷാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.