ഐ.പി.എൽ കാണാൻ പോകുന്നവരുടെ ശ്രദ്ധക്ക്
text_fieldsദുബൈ: െഎ.പി.എല്ലിെൻറ ആവേശം യു.എ.ഇ ഏറ്റെടുത്തിരിക്കുകയാണ്. വർഷങ്ങൾക്കുശേഷം ഇഷ്ടതാരങ്ങളുടെ മത്സരങ്ങൾ നേരിൽ കാണാനുള്ള അവസരം അവർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. എന്നാൽ, ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സ്റ്റേഡിയത്തിലെത്തി നിരാശരായി മടങ്ങേണ്ടിവരും. ഷാർജ സ്റ്റേഡിയത്തിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം അനുവദിക്കില്ല. അതേസമയം, ദുബൈ, അബൂദബി സ്റ്റേഡിയത്തിലേക്ക് എല്ലാ പ്രായക്കാർക്കും കളി കാണാൻ എത്താം. ദുബൈയിൽ കോവിഡ് പരിേശാധന ആവശ്യമില്ല. അബൂദബി, ഷാർജ സ്റ്റേഡിയങ്ങളിലെത്തുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത പരിശോധനഫലം ഹാജരാക്കണമെന്നാണ് നിർദേശം. ടിക്കറ്റ് ഒാൺലൈനിൽതന്നെ എടുക്കണം. സ്റ്റേഡിയത്തിൽ ടിക്കറ്റ് വിൽപന ഉണ്ടായിരിക്കില്ല. ടിക്കറ്റ് മൊബൈലിൽ ഡൗൺലോഡ് ചെയ്യുന്നത് ഉചിതമാണ്. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധം.
അബൂദബി ശൈഖ് സായിദ് സ്റ്റേഡിയം:
16 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിനേഷൻ നിർബന്ധം
48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ ഫലം വേണം
അൽഹുസ്ൻ ആപ്പിൽ പച്ച തെളിയണം
മറ്റു രാജ്യങ്ങളിൽനിന്നെത്തുന്നവർ സർക്കാർ അംഗീകരിച്ച വാക്സിനേഷൻ എടുത്തിരിക്കണം
12^15 വയസ്സിനിടയിലുള്ളവർക്ക് വാക്സിനേഷൻ നിർബന്ധമില്ല
48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലം ഇവർക്കും നിർബന്ധം
12 വയസ്സിൽ താഴെയുള്ളവർക്ക് വാക്സിനേഷനും പി.സി.ആർ ഫലവും വേണ്ട
21 വയസ്സിൽ കൂടുതലുള്ളവരോടൊപ്പം മാത്രമേ ഇവരെ പ്രവേശിപ്പിക്കൂ
രണ്ടു വയസ്സിൽ താഴെയുള്ളവർക്ക് ടിക്കറ്റ് വേണ്ട
നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർ 04-4573212 എന്ന നമ്പറിൽ ബന്ധപ്പെടണം
പ്രഫഷനൽ കാമറകൾ സ്റ്റേഡിയത്തിൽ കയറ്റാൻ അനുവദിക്കില്ല
മത്സരം റെക്കോഡ് ചെയ്താൽ വിവരം അബൂദബി പൊലീസിൽ അറിയിക്കും
ബാറ്ററി ചാർജിങ് യൂനിറ്റ്, പവർ ബാങ്ക് പോലുള്ളവ അനുവദിക്കില്ല
ഇത്തരം വസ്തുക്കൾ പ്രവേശനകവാടത്തിൽ പിടിച്ചെടുക്കും. ഇവ തിരികെ നൽകില്ല
ഷാർജ സ്റ്റേഡിയം:
16 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനമില്ല
വാക്സിനേഷെൻറ രണ്ടു ഡോസും പൂർത്തിയാക്കിയിരിക്കണം
സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിെൻറ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റിവ് ഫലം വേണം
അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് തെളിയണം
മറ്റു രാജ്യങ്ങളിൽനിന്നെത്തുന്നവർ സർക്കാർ അംഗീകരിച്ച വാക്സിനേഷൻ എടുത്തിരിക്കണം
ദുബൈ സ്റ്റേഡിയം:
12 വയസ്സിനു മുകളിലുള്ളവർക്ക് പൂർണ വാക്സിനേഷൻ നിർബന്ധം
മറ്റു രാജ്യങ്ങളിൽനിന്നെത്തുന്നവർ സർക്കാർ അംഗീകരിച്ച വാക്സിനേഷൻ എടുത്തിരിക്കണം
പി.സി.ആർ പരിശോധനഫലം നിർബന്ധമില്ല
12 വയസ്സിൽ താഴെയുള്ളവർക്ക് വാക്സിനേഷൻ നിർബന്ധമില്ല
രണ്ടു വയസ്സിൽ താഴെയുള്ളവർക്ക് ടിക്കറ്റ് ആവശ്യമില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.