ദുബൈയിൽ വിദൂര ജോലി സമ്പ്രദായത്തിന് ശൈഖ് ഹംദാൻ അംഗീകാരം നൽകി
text_fieldsദുബൈ: വിവരസാങ്കേതികവിദ്യയും മികച്ച ആശയവിനിമയവും ഉപയോഗിച്ച് സർക്കാർ ജീവനക്കാർക്ക് എവിടെനിന്നും തെൻറ ചുമതലകൾ നിർവഹിക്കാൻ കഴിയുന്ന ഭാവി ജോലികളുടെ ആവശ്യകതക്ക് അനുസൃതമായി ദുബൈ ഗവൺമെൻറ് വർക്ക് ഫ്രം ഹോം സമ്പ്രദായം അംഗീകരിച്ചു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് അംഗീകാരം നൽകിയത്. ഭാവിയിലെ ജോലിയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണമെന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ കാഴ്ചപ്പാടുകൾക്കനുസരിച്ചാണ് ഇൗ തീരുമാനം.
ലോകം കൊട്ടിയടക്കപ്പെട്ട കോവിഡ് കാലത്ത് ബിസിനസ് സുസ്ഥിരത നിലനിർത്തുന്നതിൽ വിദൂര ജോലി മികച്ച പങ്കാണ് വഹിച്ചത്. വിദൂര ജോലി വിജയിക്കപ്പെട്ട മാതൃകയാണെന്നും പിന്നീട് തെളിയിക്കപ്പെട്ടു. ജീവനക്കാരെ തങ്ങളുടെ ചുമതലകൾ നിറവേറ്റാൻ പ്രാപ്തനാക്കുകയും കൂടുതൽ ക്രിയാത്മകമായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ് വർക്ക് ഫ്രം ഹോം സമ്പ്രദയാമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. പുതിയ കാലഘട്ടത്തിൽ പുതിയ സങ്കേതങ്ങളും പുതിയ ചിന്താരീതിയും സർക്കാർ സ്ഥാപനങ്ങളിൽ ആവശ്യമാണെന്നും ഇത് ജീവനക്കാരുടെ ഉൽപാദനക്ഷമതയെയും ജോലിസ്ഥലത്തെ അവരുടെ നല്ല സ്വാധീനത്തെയും പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ സർക്കാറിെൻറ പ്രവർത്തന സംവിധാനം വർധിപ്പിക്കുന്നതിനായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഭാവിയെ ലക്ഷ്യംവെച്ച് വെല്ലുവിളികളെ നേരിടുന്നതിലും അവക്ക് കൃത്യമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിലുമുള്ള നിരന്തരം പരിശ്രമത്തിലാണ് സർക്കാർ. മുന്നോട്ടുള്ള പ്രയാണങ്ങളെ പിന്തുണക്കുന്ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ആശയവിനിമയവും വിവരസാങ്കേതികവിദ്യയും ഉപയോഗിച്ച് ജീവനക്കാർക്ക് എവിടെനിന്നും തങ്ങളുടെ ചുമതലകൾ നിർവഹിക്കാൻ കഴിയുന്നതായിരിക്കണം ഭാവിയിലെ ലോകമെന്നും ഹംദാൻ ചൂണ്ടിക്കാട്ടി. ഗവൺമെൻറിെൻറ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിന് അന്തർദേശീയ നിലവാരവുമായി പൊരുത്തപ്പെടുന്ന നിരവധി സങ്കേതങ്ങൾ സൃഷ്ടിക്കുകയാണ് വർക്കം ഫ്രം ഹോം സമ്പ്രദായം പ്രധാനമായും ലക്ഷ്യമിടുന്നത്.
മാനവ വിഭവശേഷിയിൽ നിക്ഷേപം നടത്തുക വഴി ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിലൂടെ സർക്കാറിെൻറ കാര്യക്ഷമത വർധിപ്പിക്കുമെന്നും പ്രവർത്തനം മെച്ചപ്പെടുമെന്നുമുള്ള ശൈഖ് മുഹമ്മദിെൻറ കാഴ്ചപ്പാട് ഭാവിയിലെ ജോലികൾക്കായി ഞങ്ങൾ നടപ്പിലാക്കുകയാണെന്ന് ദുബൈ ഗവൺമെൻറ് മാനവ വിഭവശേഷി വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുല്ല അലി സായിദ് അൽ ഫലാസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.