ഫോബ്‌സ് പട്ടിക: മിഡിൽ ഈസ്റ്റിലെ ആദ്യ അഞ്ച് എക്സ്ചേഞ്ചുകളിൽ ലുലുവും
text_fieldsദുബൈ: മിഡിൽ ഈസ്റ്റിലെ മികച്ച എക്സ്ചേഞ്ചുകളുടെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടപ്പോൾ ആദ്യ അഞ്ചിൽ ലുലു എക്സ്ചേഞ്ച് ഇടംപിടിച്ചു. 300ഓളം എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്ന മിഡിൽ ഈസ്റ്റ് മേഖലയിലെ പട്ടികയിൽ ലുലു എക്സ്ചേഞ്ചിനൊപ്പം അൽ അൻസാരി എക്സ്ചേഞ്ചും മികച്ചുനിൽക്കുന്നുണ്ട്.
ഒരു മാസം നടത്തുന്ന ഇടപാടുകൾ, ശാഖകളുടെ എണ്ണം, ലഭ്യമാക്കുന്ന മറ്റുസേവനങ്ങൾ, ശാഖാ വിപുലീകരണ രീതികൾ, സമീപകാലത്ത് നടപ്പാക്കിയ നവീന ആശയങ്ങൾ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് ഫോബ്‌സ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ആറോ അതിലധികമോ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ സേവനം നടത്തുന്ന എക്സ്ചേഞ്ചുകളാണ് പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. ഇവിടെയും നാട്ടിലും സ്വന്തമായി ബാങ്ക് അക്കൗണ്ടുപോലും ഇല്ലാത്തവർക്ക് പണം അയക്കൽ എളുപ്പത്തിലും കൃത്യതയോടെയും ലഭ്യമാക്കുകയെന്ന ദൗത്യമാണ് എക്സ്ചേഞ്ച് ഹൗസുകൾ നിർവഹിക്കുന്നത്. പേയ്റോൾ ഇടപാടുകൾ, ട്രാവൽ കാർഡുകൾ തുടങ്ങിയ സേവനങ്ങളെല്ലാം എക്സ്ചേഞ്ചുകൾ നൽകുന്നുണ്ട്. ബഹ്‌റൈൻ ഫിനാൻസിങ് കമ്പനി, അൽ ഫർദാൻ എക്സ്ചേഞ്ച്, അൽമുല്ല ഇൻറർനാഷനൽ എക്സ്ചേഞ്ച് എന്നിവയും പട്ടികയിൽ ഇടംപിടിച്ചവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.