Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിദേശ യാത്രികര്‍ക്ക്...

വിദേശ യാത്രികര്‍ക്ക് ഇനി റിസ്​റ്റ് ബാന്‍ഡ് വേണ്ട

text_fields
bookmark_border
വിദേശ യാത്രികര്‍ക്ക് ഇനി റിസ്​റ്റ് ബാന്‍ഡ് വേണ്ട
cancel

അബൂദബി: അബൂദബി എമിറേറ്റിലേക്ക് എത്തുന്ന അന്താരാഷ്​ട്ര യാത്രികര്‍ക്ക് ഇനി ഇലക്ട്രോണിക് റിസ്​റ്റ്ബാന്‍ഡ് ധരിക്കേണ്ടതില്ല.

അബൂദബി എമിറേറ്റ്‌സിലേക്ക് പ്രവേശിക്കാന്‍ കോവിഡ് ടെസ്​റ്റ് ഒഴിവാക്കിയതിന്​ പിന്നാലെയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

അന്താരാഷ്​ട്ര യാത്രക്കാര്‍ക്ക്​ പുറമെ പോസിറ്റിവ് കേസുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും റിസ്​റ്റ്ബാന്‍ഡ് ആവശ്യമില്ല. എന്നാല്‍, പോസിറ്റിവായവര്‍ ഇപ്പോഴും റിസ്​റ്റ്ബാന്‍ഡ് ധരിക്കണം.

ഹോം ക്വാറൻറീന്‍ നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കുക, വ്യക്തിഗത ടെസ്​റ്റിങ്​ ഷെഡ്യൂളുകള്‍ക്കായി മുന്‍കരുതല്‍ നടപടികള്‍ പാലിക്കുക, ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ നിരീക്ഷണം തുടങ്ങിയവ ഉറപ്പുവരുത്തണമെന്ന്​ ദുരന്തനിവാരണ സമിതി അറിയിച്ചു. ക്വാറൻറീൻ നടപടികൾ പാലിക്കേണ്ടത്​ വ്യക്​തിപരമായ ഉത്തരവാദിത്തമാണെന്ന്​ മനസ്സിലാക്കി പ്രവർത്തിക്കണം.

നിയമലംഘകരെ സംബന്ധിച്ചുള്ള വിവരം അറ്റോണി ജനറലിന്​ കൈമാറുമെന്നും അധികൃതർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabiinternational travel
News Summary - Foreign travelers no longer need wrist band
Next Story