ഫോര്‍മുല 1 അബൂദബി ഗ്രാന്‍ഡ് പ്രീ: ലാന്‍ഡോ നോറിസ് ചാമ്പ്യൻ
text_fieldsഅബൂദബി: യാസ് മറീന സര്‍ക്യൂട്ടില്‍ നടന്ന പതിനാറാമത് ഫോര്‍മുല 1 ഇത്തിഹാദ് എയര്‍വേസ് അബൂദബി ഗ്രാന്‍ഡ് പ്രീയില്‍ മക് ലാരന്റെ ലാന്‍ഡോ നോറിസ് ചാമ്പ്യനായി.
ഫെറാരിയുടെ കാര്‍ലോസ് സെയിന്‍സ് രണ്ടാം സ്ഥാനവും ചാള്‍സ് ലെക്ലര്‍ക്ക് മൂന്നാം സ്ഥാനവും നേടി. കാര്ലോസിനേക്കാള് അഞ്ച് സെക്കന്‍ഡിന്റെ മുന്‍തൂക്കത്തിലായിരുന്നു ലാന്‍ഡോ നോറിസ് ചാമ്പ്യനായത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഫിനിഷിങ് ലൈന്‍ വരെ നോറിസിനായിരുന്നു മുന്‍തൂക്കമെന്നത് ശ്രദ്ധേയമായി.
മാക്സ് വെര്സ്റ്റാപ്പന്റെയും ഓസ്കര് പിയസ്ട്രിയുടെയും വാഹനങ്ങള്‍ കൂട്ടിയിടിച്ചതും അബൂദബി ഗ്രാന്‍ഡ് പ്രീ കലാശപ്പോരിലെ നാടകീയ നിമിഷമായിരുന്നു. കൂട്ടിയിടിയില്‍ ഇരുവര്‍ക്കും പെനാല്‍റ്റിയും ലഭിച്ചു.
ഗ്രാന്‍ഡ് പ്രീ ഫിനാലെയില്‍ അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്, ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്, റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, അൽ ദഫ്റ റീജ്യനിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല് നഹ്യാന്, അല്‍ഐന്‍ റീജ്യനിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിന്‍ സായിദ് ആല് നഹ്യാന്, സായിദ് ചാരിറ്റബിള്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് ബോര്‍ഡ് ചെയര്മാന് ശൈഖ് നഹ്യാന് ബിന്‍ സായിദ് ആല് നഹ്യാന് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.