നാലരപതിറ്റാണ്ട് പ്രവാസം; മലപ്പുറം പൂവത്തുപറമ്പില്‍ വീട്ടില്‍ അബൂബക്കര്‍ നാട്ടിലേക്ക്
text_fieldsറാസല്‍ഖൈമ:45 വര്‍ഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് റാക് ടേസ്റ്റി റസ്റ്റാറൻറ് സ്ഥാപകന്‍ മലപ്പുറം സ്വദേശി പൂവത്തുപറമ്പില്‍ വീട്ടില്‍ അബൂബക്കര്‍ നാട്ടിലേക്കു മടങ്ങുന്നു. ഗള്‍ഫ് ലക്ഷ്യമാക്കി 1976 മാര്‍ച്ച് ഒന്നിന് ബോംബെയിലെത്തുകയായിരുന്നുവെന്ന് അബൂബക്കര്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. രണ്ടര ദിവസം ബോംബെയില്‍ തങ്ങി. അക്ബര്‍ എന്ന കപ്പലിലായിരുന്നു യു.എ.ഇയിലേക്കുള്ള യാത്ര. നാലു ദിവസം നീണ്ട യാത്രക്കൊടുവില്‍ ബര്‍ദുബൈ റാശിദിയ പോര്‍ട്ടില്‍ കപ്പല്‍ നങ്കൂരമിട്ടു. ദുബൈയില്‍നിന്ന് അബൂദബിയിലെത്തി. സഹോദരങ്ങളുടെ സഹായത്താല്‍ വിവിധയിടങ്ങളില്‍ ജോലി ചെയ്തു. 2006ലാണ് റാസല്‍ഖൈമയിലേക്കു മാറുന്നത്. 2009 വരെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. 2010ല്‍ ഓള്‍ഡ് റാക് പൊലീസ് സ്റ്റേഷനു സമീപം ടേസ്റ്റി റസ്റ്റാറൻറ് സ്ഥാപിച്ചു.
വിവിധ എമിറേറ്റുകളില്‍ ജോലി ചെയ്ത തനിക്ക് മലയാളികളെ കൂടാതെ വിവിധ രാജ്യക്കാരുമായും സുഹൃദ് വലയം സ്ഥാപിക്കാനായി. രണ്ടും മൂന്നും ദിവസങ്ങള്‍ക്കുശേഷമാണ് 1990കള്‍ വരെ മലയാള ദിനപത്രങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നത്. 'ഗള്‍ഫ് മാധ്യമ'ത്തിെൻറ വരവോടെ പുലര്‍ച്ചെതന്നെ നാട്ടിലെ വര്‍ത്തമാനങ്ങള്‍ അറിയാന്‍ കഴിയുന്നത് ഗൃഹാതുര ഓര്‍മയെന്നും ഇതുവരെ മുടക്കമില്ലാതെ പത്രം വരുത്തുന്ന അബൂബക്കര്‍ പറയുന്നു. പഴയ സുഹൃത്തുക്കളില്‍ പലരെയും ബന്ധപ്പെടാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. സന്തോഷകരമായ ഓര്‍മകള്‍ തന്നെയാണ് ഗള്‍ഫ് സമ്മാനിച്ചത്. എടപ്പാള്‍ പന്താവൂര്‍ പരേതരായ പൂവത്തുപറമ്പില്‍ ആലിയാമു-കളത്തില്‍ ഖദീജക്കുട്ടി ദമ്പതികളുടെ മകനാണ് അബൂബക്കര്‍. ഭാര്യ: ഖദീജ. മക്കള്‍: ഫൈസല്‍, ഇഖ്ബാല്‍ (ഇരുവരും റാക്), ശക്കീര്‍ (ദുബൈ), സഫിയ. മരുമകന്: ശബീര്‍ (ഒമാന്‍). പരിചയക്കാര് 055 3151716 നമ്പറില്‍ ബന്ധപ്പെടണമെന്ന അഭ്യര്‍ഥനയും അദ്ദേഹം നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.