ഖലീഫ ഫൗണ്ടേഷൻ 17 ലക്ഷം പേർക്ക് ഇഫ്താർ ഒരുക്കും
text_fieldsഅബൂദബി: റമദാൻ പദ്ധതികളുടെ ഭാഗമായി ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ 17 ലക്ഷം പേർക്ക് ഇഫ്താർ ലഭ്യമാക്കും. യു.എ.ഇയിലെ 100 സ്ഥലങ്ങളിലായി 542 സ്വദേശി കുടുംബങ്ങളുമായി സഹകരിച്ചാണ് ഇഫ്താർ ഒരുക്കുക. പദ്ധതി നടത്തിപ്പിെൻറ കോഒാഡിനേറ്റർമാരും മേൽനോട്ടക്കാരുമായി 184 പേരെ നിയമിച്ചതായി ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ മുഹമ്മദ് ഹാജ് ആൽ ഖൗരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇവർ യു.എ.ഇയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ഭക്ഷണത്തിെൻറ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് മിന്നൽ പരിശോധനകളും സംഘം നടത്തും. ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീകളുമായി ആശയവിനിമയം നടത്തുന്നത് 25 വനിതാ കോഒാഡിനേറ്റർമാരായിരിക്കും. 159 മേൽനോട്ടക്കാർക്കായിരിക്കും ഭക്ഷണ വിതരണത്തിെൻറ ചുമതല. വിതരണത്തിന് മുമ്പായി മേൽനോട്ടക്കാർ അവരവർക്ക് നിശ്ചയിച്ച സ്ഥലങ്ങളിലെത്തി ഭക്ഷണം വൃത്തിേയാടെ പൊതിഞ്ഞെടുക്കും. ഭക്ഷണ വിതരണത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവർ സ്വരൂപിച്ച് അധികൃതർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഹമ്മദ് ഹാജ് ആൽ ഖൗരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.