പ്രവാസത്തിന് നാലര പതിറ്റാണ്ട്: മഖ്ദൂമിെൻറ നാട്ടിൽനിന്ന് പൊന്നാനി മഖ്ദൂം മടങ്ങുന്നു
text_fieldsഷാർജ: നാലര പതിറ്റാണ്ടു നീണ്ട ആതുര ശുശ്രൂഷക്ക് വിരാമമിട്ട് മഖ്ദൂം പഴയകത്ത് ഇബ്രാഹീം കുട്ടി, ചെറിയ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ ചരിത്ര വീഥികളിലേക്ക് തിരികെ യാത്രയാവുന്നു. ദുബൈ റാഷിദ് ഹോസ്പിറ്റലിലായിരുന്നു ഇക്കാലമത്രയും ജോലി ചെയ്തത്. നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള രോഗികൾക്കും അപകടത്തിൽപ്പെട്ടവർക്കും സേവനം ചെയ്യാനായ സംതൃപ്തിയോടെയാണ് മടക്കം.
ദുബൈ പ്രതിരോധ വിഭാഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടറായായിരുന്നു ആദ്യ നിയമനമെങ്കിലും സാങ്കേതിക കാരണത്താൽ നിയമന നടപടികൾ മാറ്റിവെക്കുകയായിരുന്നു. പിന്നീട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്തിലേക്ക് തെരഞ്ഞെടുത്തു. ഹ്രസ്വകാല നഴ്സിങ് പരിശീലനശേഷം 1978 നവംബറിൽ റാഷിദ് ഹോസ്പിറ്റലിൽ പോസ്റ്റ്ചെയ്തു. എമർജൻസി, മെഡിക്കൽ ആൻഡ് സർജിക്കൽ, ന്യൂറോ, സൈക്യാട്രി, ഇൻഫെക്ഷൻ യൂനിറ്റ്, ഐ.സി.സി വിഭാഗങ്ങളിൽ ജോലി ചെയ്തു.
സി.സി.യു (കൊറോണറി കെയർ) ഹെമറ്റോളജി, സ്ട്രോക്ക് യൂനിറ്റ് എന്നിവയിൽ 10 വർഷം പ്രവർത്തിച്ചു. പത്ത് വർഷങ്ങൾക്കു മു േമ്പ അവസാനിക്കേണ്ടതായിരുന്നു സേവനം. സർക്കാർ തുടർച്ചയായി ഇളവ് നൽകി അദ്ദേഹത്തിെൻറ സേവനം നിലനിർത്തുകയായിരുന്നു. തുടർന്നുംഡി.എച്ച്.എയിൽ സേവനം തുടരാൻ അധികൃതർ നിർബന്ധിച്ചെങ്കിലും നാട്ടിലേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹത്താൽ നിരസിക്കുകയായിരുന്നു.
ആരോഗ്യ ഇൻഷുറൻസ് സ്കീമുകൾ പ്രചാരത്തിലില്ലാത്ത വളരെ അപൂർവമായി മാത്രം ചാരിറ്റി ടീമുകൾ ഉണ്ടായിരുന്ന കാലത്ത് നിരവധി പേർക്ക് താങ്ങും തണലുമായിട്ടുണ്ട് ഇബ്രാഹീം. ടി.ബി, കുഷ്ഠം, എച്ച്.ഐവി മുതലായവ ബാധിച്ച രോഗികൾക്ക് അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ സഹായമൊരുക്കി.
പൊന്നാനി എം.ഇ.എസിലെ പ്രീഡിഗ്രി ആദ്യ ബാച്ചിലെ വിദ്യാർഥിയായിരുന്നു. അതിനുശേഷം തവന്നൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സാനിറ്ററി ഇൻസ്പെക്ഷൻ കോഴ്സ് പൂർത്തിയാക്കി. കേരള ആരോഗ്യ സേവനത്തിൽ വടക്കേകാട് പി.എച്ച്.സിയിൽ 1973 മുതൽ 1975 വരെ പ്രവർത്തിച്ചു. തുടർന്ന് വൈക്കം മുനിസിപ്പാലിറ്റിയിലും കുന്നംകുളം മുനിസിപ്പാലിറ്റിയിലും ഹെൽത്ത് ഇൻസ്പെക്ടറായി പ്രവർത്തിച്ചതിനു ശേഷമായിരുന്നു 1977ൽ പ്രവാസയാത്ര. വന്ന നാൾ തൊട്ട് പൊന്നാനി വെൽഫെയർ കമ്മിറ്റിയുടെ അണിയിലും അമരത്തും കാലിടറാതെ നിന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പൊന്നാനിയിലെ മഖ്ദൂം തറവാടിെൻറ മഹിമകളും ഇബ്രാഹിം പറഞ്ഞു. കുട്ടികൾക്ക് പേരിടാനായി പൊന്നാനിയിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും നിരവധി പേരെത്തും. കസാന കോട്ടിൽ എന്നു വിളിക്കുന്ന മുറിയിൽ വെച്ചാണ് പേരിടുക.പിതാവ്: കോടമ്പിയകത്ത് കുഞ്ഞിമുഹമ്മദ് ഹാജി. മാതാവ്: മഖ്ദൂം പഴയകത്ത് ഫാത്തിമ.മക്കൾ: ഫറാബി ഇബ്രാഹിം (സഹകരണ ആശുപത്രി കോഴിക്കോട്), ഫാഹിം റൂബി (പ്രൈമറി ഹെൽത്ത് ഹെഡ് ക്വാർട്ടേഴ്സ്, എച്ച്.എം.സി, ദോഹ), ഫറാ ഇബ്രാഹിം (ലാബ് ടെക് ഹമീദ് ഹമാദ് ഹോസ്പിറ്റൽ ദോഹ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.