നാല് പതിറ്റാണ്ട് പ്രവാസം; റഹിയാന ടീച്ചർ നാട്ടിലേക്ക്
text_fieldsഅബൂദബി: നാല് പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് റഹിയാന ടീച്ചർ നാട്ടിലേക്ക്. 1981ലാണ് ഇവർ യു.എ.ഇയിൽ എത്തുന്നത്. അബൂദബി മുറൂർ റോഡിൽ താമസിച്ച് ഇന്ത്യൻ ഇസ്ലാഹി സ്കൂളിലും അൽനൂർ ഇസ്ലാമിക് സ്കൂളിലും മോഡൽ സ്കൂളിലും ഇംഗ്ലീഷ് അധ്യാപികയായി 38 വർഷക്കാലം ജോലി ചെയ്തു. ആയിരക്കണക്കിന് ശിഷ്യസമ്പത്തിന് ഉടമയാണ് ടീച്ചർ. ഭർത്താവ് അബ്ദുൽ മജീദും നാട്ടിലേക്ക് മടങ്ങുകയാണ്. ഇദ്ദേഹം യു.എ.ഇയിൽ എത്തിയ 50 വർഷം തികയുകയാണ് മേയ് 10ന്. 50 വർഷം പൂർത്തിയാകുന്ന ദിനം തന്നെയാണ് നാട്ടിലേക്ക് പോകുന്നതിന് തിരഞ്ഞെടുത്തത് എന്ന പ്രത്യേകതയുണ്ട്. അബൂദബി നേവിയിൽ ഇലക്ട്രീഷനായും ഷിപ്പിങ് കമ്പനിയിലും ഒടുവിൽ സ്വന്തമായി മെയ്ന്റൻസ് കമ്പനിയുമായാണ് മജീദ് പ്രവാസജീവിതം തുടർന്നത്. എറണാകുളം കലൂരിൽ അശോക് റോഡ് ഭാഗത്താണ് താമസം. മക്കളായ അൽഫ ഷാർജയിൽ അധ്യാപികയായും അലിഫ് എമിറേറ്റ്സ് എൻ.ബി.ഡിയിലും അമർ അഹമ്മദ് ട്രാവല്സിലും ജോലി ചെയ്യുന്നു.
വനിതാ വിങ് കെ.എം.സി.സി മുൻ ട്രഷറർ കൂടിയായ റഹിയാന ടീച്ചർക്ക് അബൂദബി വനിതാ വിങ് കെ.എം.സി.സി ഭാരവാഹികൾ യാത്രയയപ്പ് നൽകി. ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ മുനീറ സയ്യിദ് മുഹമ്മദ്, ഹസീന ബീഗം, റോഷ്ന ഷാനവാസ്, ഷെറീന ഫൈസൽ, ഷാഹിന നെസ്റിൻ, ഫാത്തിമ സലാം, നജ്മ നാസർ, ഹാഷിത നസീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.